ദുലാർ ചന്ദിന്റെ കൊല: ജെ.ഡി.യു സ്ഥാനാർഥി അറസ്റ്റിൽ
text_fieldsപട്ന: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൻസുരാജ് പാർട്ടി പ്രവർത്തകൻ ദുലാർ ചന്ദ് യാദവ് കൊല്ലപ്പെട്ട കേസിൽ മുൻ എം.എൽ.എയും ജെ.ഡി.യു സ്ഥാനാർഥിയുമായ അനന്ത് സിങ്ങടക്കം മൂന്നുപേർ അറസ്റ്റിൽ. ബാറയിലെ വീട്ടിൽനിന്നാണ് അനന്ത് സിങ്ങിനെ പിടികൂടിയത്. മണികണ്ഠ് താക്കൂർ, രൺജീത് റാം എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേർ. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കൊല്ലപ്പെട്ട ദുലാർ ചന്ദും അനന്ത് സിങ്ങിന്റെ അനുയായികളും തമ്മിൽ നേരത്തേയും ഏറ്റുമുട്ടലുണ്ടായിരുന്നു. പട്നയിലെ മൊകാമയിൽ ജൻസുരാജ് പാർട്ടി സ്ഥാനാർഥി പിയൂഷ് പ്രിയർഷിയുടെ പ്രചാരണത്തിനിടെയാണ് ദുലാർ ചന്ദ് കൊല്ലപ്പെട്ടത്. മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ഹൃദയത്തിനും ശ്വാസകോശത്തിനും പരിക്കേറ്റതിനെതുടർന്ന് ഹൃദയാഘാതം മൂലമാണ് ദുലാർ ചന്ദ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും പ്രാഥമിക അന്വേഷണവും സംഭവം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

