Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ എസ്‌ഐആറിന് പിന്നാലെ ഒരാൾക്ക് രണ്ട് തിരിച്ചറിയൽ കാർഡുകൾ; വീഴ്ച സംഭവിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

text_fields
bookmark_border
കർണാടകയിൽ എസ്‌ഐആറിന് പിന്നാലെ ഒരാൾക്ക് രണ്ട് തിരിച്ചറിയൽ കാർഡുകൾ; വീഴ്ച സംഭവിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
cancel

ബംഗളൂരു: കർണാടകയിൽ എസ്‌.ഐ.ആറിന് പിന്നാലെ വോട്ടർ പട്ടികയിൽ ഗുരുതര പിഴവുകൾ കണ്ടെത്തി. ഒരേ വ്യക്തിക്ക് ഒന്നിലധികം തിരിച്ചറിയൽ കാർഡുകളും, ഒരേ വോട്ടറുടെ പേര് തന്നെ രണ്ട് വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളിലെ പട്ടികയിൽ ഒരേസമയം ഉൾപ്പെട്ടതായുമാണ് കണ്ടെത്തിയത്. ഇതിൽ വീഴ്ച സംഭവിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സമ്മതിച്ചിട്ടുണ്ട്.

വോട്ടർമാരുടെ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച നടപടിക്രമങ്ങളിലെ പിഴവാണ് കാരണമെന്നാണ് വിശദീകരണം. ശനിയാഴ്ച പുറത്തിറക്കിയ വിശദീകരണത്തിലാണ് സി.ഇ.ഒ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.

വോട്ടർ പട്ടിക പുതുക്കലിനിടെ ചിലർ സിറ്റിസൺ സർവീസ് പോർട്ടൽ വഴി ഒന്നിലധികം ഫോം 6 അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഈ അപേക്ഷകൾ ഓരോന്നും സ്വതന്ത്രമായി പരിഗണിച്ചതോടെ ഒരേ വ്യക്തിക്ക് തന്നെ വ്യത്യസ്ത എപിക് നമ്പറുകൾ ജനറേറ്റ് ചെയ്യപ്പെടുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസറുടെ വാദം.

താമസം മാറിയവരുടെ കാര്യത്തിലും സമാനമായ വീഴ്ചയാണ് സംഭവിച്ചത്. പുതിയ മണ്ഡലത്തിലേക്ക് മാറ്റിയ വോട്ടർമാരുടെ ഫോം 8 അപേക്ഷകൾ അംഗീകരിച്ച് അവരെ പുതിയ വോട്ടർ പട്ടികയിൽ ചേർത്തിരുന്നു. എന്നാൽ പഴയ

പഴയ മണ്ഡലത്തിൽ നിന്നും പേര് ഒഴിവാക്കാനായി സമർപ്പിച്ച ഫോം 7 അപേക്ഷകൾ തീർപ്പാക്കാതെ നിന്നു. ഇതോടെയാണ് ഇവരുടെ പേരുകൾ രണ്ട് മണ്ഡലങ്ങളിലെയും വോട്ടർ പട്ടികയിൽ ഒരുപോലെ നിലനിൽക്കുന്ന സാഹചര്യമുണ്ടായെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു. തിരുത്തലുകൾക്കും തുടർപരിശോധനകൾക്കുമായി വിഷയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ, അഡീഷണൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവര്‍ക്ക് അയച്ചിട്ടുണ്ടെന്ന് സി.ഇ.ഒ ഓഫീസ് വ്യക്തമാക്കി.

അതേസമയം എങ്ങനെയൊക്കെ ബാധിച്ചുവെന്നും, വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യേണ്ട ഇരട്ട എൻട്രികളുടെ കൃത്യമായ കണക്കോ, തിരുത്തലുകൾ എന്ന് പൂർത്തിയാകുമെന്നോ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തത വരുത്തിയിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Duplicate IDs found, Karnataka CEO admits lapses in SIR
Next Story