കള്ളപ്പണ കേസിൽ രോഹിത് പവാറിനെ ഇഡി ചോദ്യം ചെയ്തു
text_fieldsമുംബൈ: കളളപ്പണ കേസിൽ ശരദ് പവാറിന്റെ ജേഷ്ഠന്റെ പേരമകനും എൻ.സി.പി എം.എൽ.എയുമായ രോഹിത് പവാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സമൻസിനെ തുടർന്ന് ബുധനാഴ്ച ഉച്ചക്ക് 11 ന് ഹാജരായ രോഹിതിനെ രാത്രി 10 നാണ് വിട്ടയച്ചത്.
ശരദ് പവാറിനും സുപ്രിയ സുലെക്കും ഒപ്പമാണ് രോഹിത് ഇ.ഡി കര്യാലയത്തിലെത്തിയത്. പവാർ തൊട്ടടുത്ത എൻ.സി.പി കാര്യാലയത്തിലും സുപ്രിയ ഇ.ഡി കാര്യാലയത്തിലും രോഹിതിനായി കാത്തുനിന്നു.
മഹാരാഷ്ട്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ടാണ് കേസ്. നഷ്ടത്തിലായ പഞ്ചസാര ഫാക്ടറി കന്നഡ സഹാരി സാഖർ കാർഖാന ഏറ്റെടുത്തതിൽ തിരിമറിയുണ്ടെന്നാണ് ആരോപണം.
അജിത് പവാർ വിട്ടുപോയിട്ടും പവാറിനൊപ്പം ഉറച്ചുനിൽക്കുകയാണ് രോഹിത് പവാർ. പവാറിന്റെ സമൂഹമാധ്യമം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് രോഹിതാണ്. പേടിയില്ലെന്നും വഴങ്ങില്ലെന്നും ചോദ്യംചെയ്യലിന് ഹാജരാകും മുമ്പ് പറഞ്ഞ രോഹിത് മറുപക്ഷത്തേക്ക് കാലുമാറില്ലെന്നും പവാറിനൊപ്പം ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.