അനിൽ അംബാനിക്കും ഭാര്യക്കും വീണ്ടും ഇ.ഡി സമൻസ്
text_fieldsന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കും ഭാര്യ ടീന അംബാനിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും സമൻസ് അയച്ചു. ടീന അംബാനിയോട് തിങ്കളാഴ്ച മൊഴിനൽകാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. ഫെബ്രുവരി 17ന് ഹാജരാകാനാണ് പുതിയ സമൻസിലുള്ളത്. ഫെബ്രുവരി 18ന് അനിൽ അംബാനിയും ഹാജരാകണം.
റിലയൻസ് ഗ്രൂപ്പ് കമ്പനികളെയും ബാങ്ക് വായ്പകളെയുംകുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം അനിൽ അംബാനിയെ ഇ.ഡി ചോദ്യംചെയ്തിരുന്നു. ന്യൂയോർക്കിലെ മാൻഹട്ടനിൽ ആഡംബര കെട്ടിടസമുച്ചയം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ടീന അംബാനിയെ ചോദ്യംചെയ്യുക. ഈ കേസിൽ റിലയൻസ് മുൻ കമ്യൂണിക്കേഷൻ പ്രസിഡന്റ് പുനിത് ഗാർഗിനെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം അനിൽ അംബാനി ഗ്രൂപ്പിനെതിരായ ബാങ്ക് തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച അന്വേഷണത്തിന് ഇ.ഡി അടുത്തിടെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 12,000 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

