തമിഴ്നാട് എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എടപ്പാടി പളനിസാമിക്ക് ‘ഇസഡ് പ്ലസ്’ സുരക്ഷ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പി സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമിക്ക് കേന്ദ്രസർക്കാർ ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചു.
വൈ കാറ്റഗറി സുരക്ഷയാണ് നിലവിലുള്ളത്. സേലത്തെയും ചെന്നൈയിലെയും ഇ.പി.എസിന്റെ വീടുകൾക്ക് ബോംബ് ഭീഷണി ഉയർന്നിരുന്നുവെങ്കിലും ഇത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച മുതൽ ഇ.പി.എസ് മേട്ടുപാളയത്തുനിന്ന് സംസ്ഥാനതല പര്യടനം തുടങ്ങാനിരിക്കെയാണ് സുരക്ഷ ശക്തിപ്പെടുത്തിയത്.
സംസ്ഥാനത്ത് എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എടപ്പാടിയായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.