Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർവകലാശാലകൾ ഹിന്ദുത്വ പരീക്ഷണത്തിന്റെ കേന്ദ്രങ്ങൾ ; നഈം ഗഫൂർ

text_fields
bookmark_border
സർവകലാശാലകൾ ഹിന്ദുത്വ പരീക്ഷണത്തിന്റെ കേന്ദ്രങ്ങൾ ; നഈം ഗഫൂർ
cancel

ന്യൂഡൽഹി:രാജ്യത്തെ സർവ്വകലാശാലകൾ ഹിന്ദുത്വ പരീക്ഷണത്തിന്റെ കേന്ദ്രങ്ങൾ ആക്കാനാണ് നരേന്ദ്രമോദി സർക്കാരിന്റെ നീക്കമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ. അതിന്റെ ഭാഗമായി ഹൈദരാബാദ് EFLU യൂനിവേഴ്സിറ്റിക്ക്‌ അകത്ത് RSS നേതാക്കളുടെ പ്രസംഗം സംഘടിപ്പിച്ചുവെന്നും നഈം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചു. ആർഎസ്എസ് നേതാക്കളിൽ നിന്നും ഞങ്ങൾക്കൊന്നും കേൾക്കാനില്ല എന്ന് പ്രഖ്യാപിച്ച വിദ്യാർത്ഥി നേതാക്കളെ തെലങ്കാന പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്നും നഈം കൂട്ടിച്ചേർത്തു.

ഇ.എഫ്.എൽ.യു (EFLU) യൂനിവേഴ്സിറ്റി യൂനിയൻ പ്രസിഡന്റും ഫ്രറ്റേണിറ്റി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗവുമായ ഹർഷദ് ശിബിൻ, വിദ്യാർത്ഥി നേതാക്കളായ മറിയം നാസിഹ, നൗറ ഹനാൻ തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 'ഭഗത് സിംഗ് യൂത്ത് ക്ലബ്' എന്ന സംഘടനയുടെ മറവിലാണ് കാമ്പസിനകത്ത് ആർ.എസ്.എസ് നേതാവിന്റെ പരിപാടി അധികൃതർ അനുവദിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

സർവകലാശാലകളെ ആർഎസ്എസിന്റെ വംശീയ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റമെന്നത് ആർഎസ്എസിന്റെ വ്യാമോഹം മാത്രമാണെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ രാജ്യത്തെ കലാലയങ്ങൾ ശക്തമായി ചെറുത്തുനിൽക്കുക തന്നെ ചെയ്യുമെന്നും നഈം ഗഫൂർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - EFLU Students Detained Ahead Of RSS Event
Next Story