മരിച്ചവരെ ഒഴിവാക്കാൻ അപേക്ഷ നൽകേണ്ടതില്ല; പരിഷ്കരണങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: വോട്ടർ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി പുതിയ പരിഷ്കരണങ്ങളുമായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ.
മാർച്ചിൽ ചീഫ് ഇലക്ഷൻ കമീഷനർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ, ഇലക്ഷൻ കമീഷനർമാരായ ഡോ. സുഖ്ബീർ സിങ് സന്ധുവിന്റെയും ഡോ. വിവേക് ജോഷിയുടെയും സാന്നിധ്യത്തിൽ നടന്ന ചീഫ് ഇലക്ടറൽ ഓഫിസർമാരുടെ (CEO) സമ്മേളനത്തെ തുടർന്നാണ് ഈ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. മരിച്ചവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇനി ഔദ്യോഗികമായി അപേക്ഷ നൽകേണ്ടതില്ല.
മരണ രജിസ്ട്രേഷൻ നടക്കുമ്പോൾ തന്നെ ഇലക്ട്രൽ ബേസിൽ എത്തുന്ന തരത്തിലാണ് പുതിയ ക്രമീകരണം. ഇത് വഴി മരണം രജിസ്റ്റർ ചെയ്ത വിവരം സമയബന്ധിതമായി ഓഫിസർമാർക്ക് ലഭിക്കും. ബൂത്ത് ലെവൽ ഓഫിസർമാർക്ക് (ബി.എൽ.ഒ) വീടുകൾ സന്ദർശിച്ച് ഈ വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും.
വോട്ടർ സ്ലിപ്പിന്‍റെ ഡിസൈൻ പരിഷ്കരിക്കാനും തീരുമാനമായിട്ടുണ്ട്. വോട്ടർമാരുടെ പേരും സീരിയൽ നമ്പരും വലിയ അക്ഷരത്തിൽ ഡിസ്പ്ലേ ചെയ്യും. ഇത് വഴി പോളിങ് സ്റ്റേഷനുകൾ എളുപ്പത്തിൽ തിരിച്ചറിയാനും പട്ടികയിലെ പേരുകൾ എളുപ്പത്തിൽ കണ്ടെത്താൻ ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.