ബി.ജെ.പിക്ക് കുറഞ്ഞത് 180 സീറ്റ്, കോൺഗ്രസിന് കൂടിയത് 162
text_fieldsന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാ നങ്ങളിൽ കോൺഗ്രസിന് 2013ലെ നിയമസഭ തെരഞ്ഞെടുപ്പിനേ ക്കാൾ 162 സീറ്റ് കൂടുതൽ ലഭിച്ചപ്പോൾ ബി.ജെ.പിക്ക് 180 സീറ്റ് കുറ ഞ്ഞു. മൂന്നു സംസ്ഥാനങ്ങളിലുമായി 2013ൽ ബി.ജെ.പിക്ക് കിട്ടിയത് 377 സീറ്റ്. കോൺഗ്രസിന് 118. ഇൗ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നഷ്ടം 48ശതമാനം. കോൺഗ്രസിെൻറ നേട്ടം 137 ശതമാനം.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ യഥാക്രമം ആറ്, നാല്, മൂന്ന് ശതമാനം വീതമാണ് കോൺഗ്രസിെൻറ വോട്ട് ശതമാനം കൂടിയത്. എന്നാൽ, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഇരു പാർട്ടികളുടെയും വോട്ട് ശതമാനത്തിൽ കാര്യമായ വ്യത്യാസമില്ല. വോട്ട് ശതമാനത്തിൽ മധ്യപ്രദേശിൽ കോൺഗ്രസ് ബി.ജെ.പിയേക്കാൾ 0.1 ശതമാനം മുന്നിൽ നിൽക്കുേമ്പാൾ രാജസ്ഥാനിൽ 0.5 ശതമാനമാണ് മുന്നിലുള്ളത്.
ഇൗ മൂന്ന് സംസ്ഥാനങ്ങളും തെലങ്കാനയും മിസോറമും ചേർത്താൽ ആകെ 678 സീറ്റുണ്ട്. ഇന്ത്യൻ ജനസംഖ്യയുടെ 15.2ശതമാനവും ഇൗ സംസ്ഥാനങ്ങളിൽ. അഞ്ചിടത്തും ചേർന്ന് കോൺഗ്രസ് മുന്നിലെത്തിയത് 305 സീറ്റിൽ. ഛത്തിസ്ഗഢിൽ കോൺഗ്രസിന് കിട്ടിയത് 90ൽ 67 സീറ്റ്. (2013ൽ 39), രാജസ്ഥാനിൽ 199ൽ 99 (2013ൽ21), മധ്യപ്രദേശിൽ 230ൽ 114 (2013ൽ58) ബി.ജെ.പിക്ക് ഇവിടെ കിട്ടിയത് 109(2013ൽ165). 2013ൽ മിസോറമിൽ ബി.ജെ.പിക്ക് ഒറ്റസീറ്റും ലഭിച്ചിരുന്നില്ല. ഇത്തവണ ഒരു സീറ്റ്. 2013ൽ രൂപവത്കരിച്ച തെലങ്കാനയിൽ 2014ൽനടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ടി.ആർ.എസിന് ലഭിച്ചത് 119ൽ 63 സീറ്റാണ്. ഇത്തവണ അത് 88 ആയി ഉയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.