എൻജിനിൽ തീപിടിത്തം! ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്
text_fieldsടർക്കിഷ് എയർലൈൻസ്
കൊൽക്കത്ത: 236 യാത്രക്കാരുമായി കഠ്മണ്ഡുവിൽ നിന്നും ഇസ്താംബുളിലേക്ക് പുറപ്പെട്ട ടർക്കിഷ് എയർലൈൻസ് 727 വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്. വലതുവശത്തെ എൻജിനിൽ തീ കണ്ടതിനെ തുടർന്ന് ക്യാപ്റ്റൻ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രാദേശിക സമയം 14:49ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് അനുവദിക്കുകയായിരുന്നു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തേക്കെത്തിച്ചു. നിലവിൽ കൊൽക്കത്ത വിമാനത്താവളത്തിലുള്ള എയർലൈൻ 727 ന്റെ സുരക്ഷാ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
'കാഠ്മണ്ഡുവിൽ നിന്നും ഇസ്താംബുളിലേക്ക് പുറപ്പെട്ട ടർക്കിഷ് എയർലൈൻസ് 727ന്റെ എൻജിനിൽ തീ കണ്ടതിനാൽ ക്യാപ്റ്റൻ കൊൽക്കത്ത എ.ടി.സിയിൽ വിവരമറിയിച്ചു. തുടർന്ന് ഉച്ചകഴിഞ്ഞ് 2.49ന് വിമാനം അടിയന്തമായി ലാൻഡ് ചെയ്തു. വിമാനത്തിലെ 236 യാത്രക്കാരും സുരക്ഷിതരാണ്. വിമാനത്തിന്റെ സുരക്ഷാ പരിശോധനകൾ നടന്നു വരികയാണെന്ന്' എയർപോർട്ട് ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

