‘അല്ലാഹു അക്ബർ’ എന്നത് സാധാരണ പ്രാർഥന, അന്ന് വീട്ടിലെത്തിയ മകൻ ഒറ്റക്കിരുന്ന് കരയുകയായിരുന്നു'; ഭീകരാക്രമണത്തിൽ മകന് പങ്കില്ലെന്ന് സിപ് ലൈൻ ഓപറേറ്ററുടെ പിതാവ്
text_fieldsശ്രീനഗർ: 26 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിൽ മകന് പങ്കില്ലെന്ന് പെഹൽഗാമിലെ സിപ് ലൈൻ ഓപറേറ്റർ മുസമ്മിലിന്റെ പിതാവ്. ആക്രമണ സമയത്ത് വിനോദ സഞ്ചാരി റെക്കോഡ് ചെയ്ത വൈറൽ വിഡിയോയിൽ മുസമ്മിൽ ‘അല്ലാഹു അക്ബർ’ എന്ന് പറയുന്ന ദൃശ്യമുണ്ട്.
ഇതേക്കുറിച്ചാണ് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ ചോദ്യം ചെയ്തത്. റിഷി ഭട്ട് എന്ന വിനോദസഞ്ചാരിയെ സിപ് ലൈനിൽ വിട്ടയക്കും മുമ്പ് എന്തിനാണ് ‘അല്ലാഹു അക്ബർ’ എന്ന് പറഞ്ഞതെന്നാണ് അന്വേഷണ സംഘം ആരാഞ്ഞത്. ഇത് സാധാരണയായ മതപരമായ പ്രാർഥനയാണെന്ന് മുസമ്മിലിന്റെ പിതാവ് പറഞ്ഞു.
തന്റെ മകൻ മൂന്നുവർഷമായി സിപ് ലൈൻ ഓപറേറ്ററായി ജോലിചെയ്തു വരികയാണ്. ആക്രമണം നടന്ന ദിവസം വീട്ടിലെത്തിയ മകൻ ഒറ്റക്കിരുന്ന് കരയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസമ്മിൽ ഉൾപ്പെടെ നൂറോളം പേരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.