പാകിസ്താനികളെ എത്രയും വേഗം പുറത്താക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി അമിത് ഷാ
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരൻമാരെ ഉടൻ തിരിച്ചയക്കാൻ എല്ലാ മുഖ്യമന്ത്രിമാർക്കും നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും പാക് പൗരൻമാരെ ഉടൻ കണ്ടെത്തി നാടുകടത്തണമെന്നാണ് നിർദേശം.
ഭീകരാക്രമണത്തിന് പിന്നാലെ പാക് പൗരൻമാർക്കുള്ള വിസകൾ ഇന്ത്യ റദ്ദാക്കിയിരുന്നു.
ഇന്ത്യയിലുള്ള പാക് പൗരൻമാരോട് ഏപ്രിൽ 27നുള്ളിൽ രാജ്യം വിട്ടുപോകാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കൽ വിസയുള്ള പാക് പൗരൻമാർ ഏപ്രിൽ 29നകം രാജ്യം വിടണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം പാക് പൗരൻമാർക്ക് പുതുതായി വിസ നൽകുന്നതും ഇന്ത്യ നിർത്തി. ഇന്ത്യക്കാർ പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്രസർക്കാർ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിന് പിന്നിലുള്ളവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്നറിയിപ്പ് നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.