വിവാഹത്തിന് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യക്ക് പ്രേരണയായി കണക്കാക്കാനാവില്ല; സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 306 പ്രകാരം വിവാഹത്തിന് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യക്ക് പ്രേരണയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. കുറ്റം ചുമത്തപ്പെട്ട സ്ത്രീക്കെതിരായ കുറ്റപത്രം റദ്ദാക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നിരീക്ഷണം.
മകനുമായി പ്രണയത്തിലായിരുന്ന യുവതിയുടെ ആത്മഹത്യക്ക് പ്രേരണയായെന്നായി എന്നതായിരുന്നു ഇവർക്കെതിരായ കുറ്റം. വിവാഹത്തെ എതിർത്തതിനും മരിച്ചയാൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനുമായിരുന്നു കേസ്.
'കുറ്റപത്രവും സാക്ഷി മൊഴികളുമടക്കം രേഖകളിലുള്ള എല്ലാ തെളിവുകളും ഹാജരാക്കിയാലും അത് അപേക്ഷകക്കെതിരെയുള്ള തെളിവായി കണക്കാക്കാനാവില്ല. അപേക്ഷകയുടെ പ്രവൃത്തികൾ ഐ.പി.സി 306-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാക്കാൻ കഴിയാത്തത്ര വിദൂരവും പരോക്ഷവുമാണെന്ന് കണ്ടെത്തി. മരണപ്പെട്ടയാളെ ആത്മഹത്യയിലേക്ക് നയിക്കത്തക്ക വിധമുള്ളവയല്ല അപേക്ഷകയുടെ ആരോപണങ്ങൾ' -ബെഞ്ച് പറഞ്ഞു.
അപേക്ഷകയും കുടുംബവും മരിച്ചയാളുടെ മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചിട്ടില്ലെന്ന് രേഖയിൽ നിന്ന് മനസ്സിലാക്കാമെന്നും കോടതി പറഞ്ഞു. വാസ്തവത്തിൽ, ഈ ബന്ധത്തിൽ അതൃപ്തിയുണ്ടായിരുന്നത് മരണപ്പട്ടയാളുടെ കുടുംബത്തിനായിരുന്നു. മകന്‍റെയും മരണപ്പട്ടയാളുടെയും വിവാഹത്തോട് അപേക്ഷക വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, അത് ആത്മഹത്യക്ക് നേരിട്ടോ അല്ലാതെയോ കാരണമാവുന്നില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.