Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധീരസേവനം കഴിഞ്ഞു;...

ധീരസേവനം കഴിഞ്ഞു; മിഗ്​ 27 ‘വിരമിക്കുന്നു’

text_fields
bookmark_border
ധീരസേവനം കഴിഞ്ഞു; മിഗ്​ 27 ‘വിരമിക്കുന്നു’
cancel

ന്യൂഡൽഹി: 1999ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്​താനെ പറന്നാക്രമിച്ച മിഗ്​ 27 ഇന്ത്യൻ വ്യോമസേനയിൽ നിന്ന്​ ‘വിരമിക്കുന്നു’. ജോധ്​പൂരിലെ എയർബേസിൽ നിന്ന്​ വെള്ളിയാഴ്​ച സ്​കോർപിയൻ 29 എന്നറിയപ്പെടുന്ന ഏഴ്​ മിഗ്​ 27 അടങ്ങുന്ന അവസാന സ്​ക്വാഡ്രൻ കലാശ പറക്കൽ നടത്തും. അതിന്​ ശേഷം ഈ വിമാനങ്ങൾ ഡീകമീഷൻ ചെയ്യുമെന്ന്​ പ്രതിരോധ വക്​താവ്​ കേണൽ സോമ്പിത്​ ഘോഷ്​ പറഞ്ഞു.

ഇവയെ യു​ദ്ധസ്​മാരകങ്ങളാക്കി മാറ്റുമോ ബേസിലോക്കോ ഡിപോയിലേക്കോ തിരികെ വിട​ുമോ അതോ മറ്റ് രാജ്യങ്ങൾക്ക്​ നൽകുമോ എന്ന കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. അതേസമയം, വെള്ളിയാഴ്​ച അവസാന പറക്കൽ നടത്തുന്നതോടെ മിഗ്​ 27 ഇന്ത്യയിൽ മാത്രമല്ല, മറ്റൊരു രാജ്യവും ഉപയോഗിക്കാത്തതിനാൽ ലോകത്തുതന്നെ ചരിത്ര​ത്തിലേക്ക്​ മായുമെന്ന്​ പേര്​ വെളിപ്പെടുത്താത്ത ഒരു ഉന്നത സൈനി​ക ഉദ്യോഗസ്​ഥൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MiG 27IAF aircraftlast flight
News Summary - Farewell ‘Bahadur’: IAF To Decommission Ace Attacker MiG 27 Fighter Aircraft, Last Squadron In Jodhpur -India news
Next Story