ഡൽഹിയിൽ കർഷക പ്രതിഷേധം
text_fieldsന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ കിസാൻ സംഘട്ടെൻറ നേതൃത്വത്തിൽ ഉത്ത ർപ്രദേശിൽനിന്ന് കാൽനടയായി പുറപ്പെട്ട കർഷകർ ശനിയാഴ്ച ഡൽഹിയിലെത്തി. സെപ്റ് റംബർ 17ന് ഉത്തർപ്രദേശിലെ സഹാറൻപുരിൽ നിന്നാണ് പ്രതിഷേധവുമായി ഡൽഹിയിലെ കിസാൻ ഘട്ടിലേക്ക് പുറപ്പെട്ടത്.
പ്രതിഷേധക്കാർ ഡൽഹിയിൽ പ്രവേശിച്ചതോടെ മീറത്തിലേക്കുള്ള ദേശീയപാതയിൽ ഗതാഗതം മുടങ്ങി. കർഷക കടങ്ങൾ എഴുതിത്തള്ളുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്, ജലസേചനത്തിനായി കർഷകർക്ക് സൗജന്യ വൈദ്യുതി അനുവദിക്കുക, മലിനമായ നദികൾ ശുദ്ധീകരിക്കുക, കർഷകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുക, 60 വയസ്സിന് ശേഷം പ്രതിമാസം 5000 രൂപ പെൻഷൻ, കർഷക പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിളകളുടെ വില തീരുമാനിക്കുക, അപകട ഇൻഷുറൻസ് പദ്ധതി ആനുകൂല്യത്തിൽ കർഷകെരയും ഉൾെപ്പടുത്തുക, പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഹൈകോടതിയും എയിംസും സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരക്കാർ ഡൽഹിയിലെത്തിയത്.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഡൽഹിയിൽ തുടരുമെന്നും സർക്കാർ നൽകിയ ഉറപ്പു ലംഘിച്ചതിനാലാണ് വീണ്ടും പ്രതിഷേധത്തിനിറങ്ങേണ്ടി വന്നതെന്നും ഭാരതീയ കിസാൻ സംഘട്ടൻ പ്രസിഡൻറ് ഠാകുർ പുരൻ സിങ് പറഞ്ഞു. പ്രതിഷേധത്തെതുടർന്ന് ഡൽഹിയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.