ഫാത്തിമ ലത്തീഫിെൻറ ആത്മഹത്യ: അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്
text_fieldsചെന്നൈ: ഫാത്തിമ ലത്തീഫിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസന്വേഷണം ശരിയായ ദിശയി ലാണ് നീങ്ങുന്നതെന്ന് കോട്ടൂർപുരം അസി. പൊലീസ് കമീഷണർ െക.എൻ. സുദർശനൻ ബുധനാഴ് ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്രിമിനൽ നടപടിച്ചട്ടം 174 പ്രകാരം എഫ്.െഎ.ആർ രജ ിസ്റ്റർ ചെയ്തിട്ടുണ്ട്. മൊത്തം 11 സാക്ഷികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ ആ രോപണങ്ങളും അന്വേഷണവിധേയമാക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം സംഭവത്തിെൻറ മുഴുവൻ വശങ്ങളും പരിശോധിക്കും. കുറ്റാരോപിതരായ അധ്യാപകരെയും ചോദ്യം ചെയ്യും. മൊബൈൽഫോണിലെ ആത്മഹത്യക്കുറിപ്പ് പരിശോധിച്ചിട്ടില്ലെന്നും ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചതായും ഇതിെൻറ റിേപ്പാർട്ട് ലഭ്യമായ ഉടൻ തുടർനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
ഫാത്തിമയുടെ മൊബൈൽഫോണിലെ നോട്ടിൽ ആത്മഹത്യക്ക് കാരണക്കാരായി മൂന്ന് അധ്യാപകരുടെ പേരുകൾ സൂചിപ്പിച്ചിട്ടുണ്ട്. സുദർശൻ പത്മനാഭൻ, പ്രഫ. ഹേമചന്ദ്രൻ ഖര, മിലിൻഡ് ബ്രഹ്മി എന്നിവരാണിവർ. ഇവരുൾപ്പെടെ നാല് അധ്യാപകരെ പൊലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുഘട്ടത്തിൽ മുസ്ലിമാണെന്ന് പറഞ്ഞ് അധ്യാപകർ ഫാത്തിമയെ അവഹേളിച്ചതായും കുടുംബാംഗങ്ങൾ ആരോപിക്കുന്നു. അതിനിടെ കേരള സർക്കാറിൽനിന്നും മറ്റും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അന്വേഷണം ത്വരിതപ്പെടുത്താൻ തമിഴ്നാട് ഡി.ജി.പിക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് തമിഴ്നാട് സി.പി.എം
ചെന്നൈ: ഫാത്തിമ ലത്തീഫിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുറ്റാരോപിതരായ അധ്യാപകരെ സർവിസിൽനിന്ന് പിരിച്ചുവിടാൻ കേന്ദ്ര സർക്കാർ തയാറാവണമെന്നും തമിഴ്നാട് സി.പി.എം സെക്രട്ടറി കെ. ബാലകൃഷ്ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
െഎ.െഎ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ജാതിമത വിഭാഗീയത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഒരു വർഷത്തിനിടെ അഞ്ച് വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടും ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ അന്വേഷണമോ നടപടികളോ സ്വീകരിക്കാത്തത് അപലപനീയമാണ്. വിദ്യാർഥിനിയുടെ മരണവുമായി ബന്ധെപ്പട്ട് പരാതി നൽകാനെത്തിയ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ശിക്ഷാനടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു. കേസന്വേഷണം സി.ബി.സി.െഎ.ഡിയെ ഏൽപിക്കണമെന്ന് മനിതനേയ മക്കൾ കക്ഷി പ്രസിഡൻറ് എം.എച്ച്. ജവഹറുല്ല ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.