Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തിസ്ഗഢിൽ തലക്ക്...

ഛത്തിസ്ഗഢിൽ തലക്ക് അഞ്ചു ലക്ഷം വിലയിട്ട വനിത മാവോവാദി കൊല്ലപ്പെട്ടു

text_fields
bookmark_border
ഛത്തിസ്ഗഢിൽ തലക്ക് അഞ്ചു ലക്ഷം വിലയിട്ട വനിത മാവോവാദി കൊല്ലപ്പെട്ടു
cancel

കാ​ങ്ക​ർ (ഛത്തി​സ്ഗ​ഢ്): സം​സ്ഥാ​ന​ത്തെ കാ​ങ്ക​ർ ജി​ല്ല​യി​ൽ, അ​ഞ്ചു​ല​ക്ഷം രൂ​പ ത​ല​ക്ക് വി​ല​യി​ട്ട വ​നി​ത മാ​വോ​വാ​ദി സു​ര​ക്ഷാ​സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പൊ​ലീ​സ്. മാ​വോ​യി​സ്റ്റ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട ദ​ണ്ഡ​കാ​ര​ണ്യ സ്​​പെ​ഷ​ൽ സോ​ണ​ൽ ക​മ്മി​റ്റി അം​ഗം വി​ജ​യ് റെ​ഡ്ഡി​യു​ടെ ഭാ​ര്യ​യു​മാ​യ രൂ​പി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കാ​ങ്ക​ർ അ​ട​ക്കം ഏ​ഴ് ജി​ല്ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ന​ക്സ​ൽ മേ​ഖ​ല​യാ​യ ബ​സ്ത​റി​ലെ തെ​ലു​ഗു കേ​ഡ​റി​ലെ അ​വ​സാ​ന മു​തി​ർ​ന്ന നേ​താ​വാ​ണ് രൂ​പി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മാ​ർ​ച്ച് 31ഓ​ടെ സം​സ്ഥാ​നം മാ​വോ​വാ​ദി മു​ക്ത​മാ​യ​താ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ചോ​ട്ടെ​ബേ​തി​യ-​പാ​ർ​ഥാ​പു​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മാ​ച്ച്പ​ള്ളി വ​ന​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഇ​ന്റ​ലി​ജ​ൻ​സ് വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ന​ക്സ​ൽ വി​രു​ദ്ധ സു​ര​ക്ഷ​സേ​ന പ്ര​ദേ​ശ​ത്തെ​ത്തി​യ​തെ​ന്ന് കാ​ങ്ക​ർ എ​സ്.​പി നി​ഖി​ൽ ര​ഖേ​ച്ച പ​റ​ഞ്ഞു.

ഏ​റ്റു​മു​ട്ട​ലി​നു​ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് രൂ​പി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഛത്തി​സ്ഗ​ഢി​ൽ ഈ ​വ​ർ​ഷം 28 മാ​വോ​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് 285 മാ​വോ​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedTeluguMaoist Hunt
News Summary - Female Maoist killed
Next Story