പാർട്ടിക്കാരാണെങ്കിലും മോദിയോട് ചോദ്യം 48 മണിക്കൂർ മുമ്പ് വേണം
text_fieldsന്യൂഡൽഹി: ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ നരേന്ദ്ര മ ോദിക്കുള്ള ചോദ്യങ്ങൾ സെൻസർ ചെയ്യാൻ പ്രധാനമന്ത്രിയുെട ഒാഫിസ് തീരുമാനിച്ചു. ബി.ജ െ.പി പ്രവർത്തകർ ഉന്നയിച്ച പല ചോദ്യങ്ങൾക്കും ഉത്തരം നൽകാനാകാതെ പ്രധാനമന്ത്രി പ്രയാസപ്പെട്ട സാഹചര്യത്തിലാണ് നടപടി.
എെൻറ ബുത്ത് ശക്തമായ ബുത്ത്’ എന്ന പേരിൽ 2019ലെ പൊതുതെരഞ്ഞെടുപ്പിനായി മോദി പാർട്ടി പ്രവർത്തകരുമായി നടത്തുന്ന ആശയവിനിമയ പരിപാടിക്കാണ് പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ െസൻസർഷിപ്. ഇതനുസരിച്ച് മോദിയോട് ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്ന ബി.ജെ.പി പ്രവർത്തകർ മുൻകൂട്ടി അത് വിഡിയോയിൽ പകർത്തി 48 മണിക്കൂർ മുമ്പ് അയച്ചുകൊടുക്കണം.
തമിഴ്നാട്ടിലെ ചോദ്യകർത്താവ് മധ്യവർഗത്തിന് നികുതി വരുത്തിയ ഭാരം സംബന്ധിച്ച ചോദ്യമാണ് മോദിയെ പ്രയാസത്തിലാക്കിയത്. ‘എെൻറ ബുത്ത് ശക്തമായ ബുത്ത്’ പരിപാടിക്കായി ഒരു മണ്ഡലത്തിൽനിന്ന് 500 മുതൽ 1000 വരെ ചോദ്യങ്ങൾ വരുന്നുണ്ട് എന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.