സാമ്പത്തിക സംവരണ കേസ് വിധിപറയാൻ മാറ്റി
text_fieldsന്യൂഡൽഹി: സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹരജികളിൽ വാദം കേൾക്കൽ പൂർത്തിയായി വിധിപറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് അറ്റോണി ജനറൽ അടക്കമുള്ള മുതിർന്ന അഭിഭാഷകരുടെ ആറര ദിവസം നീണ്ട വാദം കേട്ട ശേഷം സാമ്പത്തിക സംവരണം ഭരണഘടനലംഘനമാണോ എന്നതു സംബന്ധിച്ച് വിധിപറയാനായി മാറ്റിയത്.
സംവരണം എന്ന ആശയത്തെ തകർക്കാനുള്ള പിൻവാതിൽ ശ്രമമാണ് സംവരണ ഭേദഗതിക്ക് പിന്നിലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. സംവരണം സാമൂഹിക ശാക്തീകരണത്തിനുള്ള ഉപകരണമാണെന്ന് വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.