ഇ.ഡി ഓഫിസിലെ തീപിടിത്തം; സുപ്രധാന കേസുകളിലെ രേഖകളും തെളിവുകളും ഡിജിറ്റലായി സൂക്ഷിച്ചിട്ടുണ്ടെന്ന്
text_fieldsമുംബൈ: മുംബൈ മേഖല ഓഫിസിലെ തീപിടിത്തത്തിൽ ചില രേഖകൾ കത്തിനശിച്ചെങ്കിലും സുപ്രധാന കേസുകളിലെ രേഖകളും തെളിവുകളും ഡിജിറ്റലായി സൂക്ഷിച്ചിട്ടുണ്ടെന്നും കേസന്വേഷണത്തിനും വിചാരണക്കും തടസ്സമുണ്ടാകില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
ഞായറാഴ്ച പുലർച്ചയാണ് ഇ.ഡി കാര്യാലയം സ്ഥിതിചെയ്യുന്ന ദക്ഷിണ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലുള്ള കൈസറെ ഹിന്ദ് കെട്ടിടത്തിന് തീപിടിച്ചത്. തീപിടിത്തത്തിൽ ഫർണിച്ചറും രേഖകളും കത്തിനശിച്ചു.
പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വജ്ര വ്യാപാരികളായ നീരവ് മോദി, മേഹുൽ ചോക്സി എന്നിവർക്കും പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും എതിരായ കേസുകളിലെ രേഖകൾ കത്തിനശിച്ചതായി അഭ്യൂഹമുണ്ടായിരുന്നു. ചില കേസുകളിലെ കുറ്റപത്രങ്ങളുടെ ഒറിജിനൽ കോടതികളിലുണ്ടെന്നും കേസ് രേഖകൾ ഡിജിറ്റലായും ആഭ്യന്തര കേന്ദ്രീകൃത രേഖ സൂക്ഷിപ്പ് സംവിധാനം വഴിയും സൂക്ഷിച്ചുവെച്ചതായി ഇ.ഡി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.