ഇസ്രായേലിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യ സംഘമെത്തി
text_fieldsഇസ്രായേലിൽനിന്ന് ജോർഡൻ വഴി ഒഴിപ്പിച്ച ആദ്യ ഇന്ത്യൻ സംഘം
ന്യൂഡൽഹി: ഇറാൻ -ഇസ്രായേൽ സംഘർഷത്തെതുടർന്ന് ഇസ്രായേലിൽനിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെയും കൊണ്ടുള്ള ആദ്യവിമാനം തിങ്കളാഴ്ച രാത്രി ഡൽഹിയിലെത്തി. ഇസ്രായേലിൽനിന്ന് ജോർഡനിലെത്തിച്ച് അമ്മാൻ വിമാനത്താവളത്തിൽനിന്നാണ് 161 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചത്.
റോഡുമാർഗമാണ് ഇവർ ജോർഡനിലെത്തിയതെന്ന് കേന്ദ്ര വിദേശ മന്ത്രാലയം അറിയിച്ചു. അതേസമയം ഇറാനിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരെയും കൊണ്ടുള്ള രണ്ട് വിമാനങ്ങൾകൂടി തിങ്കളാഴ്ച പുലർച്ചയും വൈകീട്ടുമായി ഡൽഹിയിലെത്തി. മശഹ്ദിൽനിന്നുള്ള മറ്റൊരു വിമാനം ചൊവ്വാഴ്ച പുലർച്ചയുമെത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.