Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊലക്കേസ് പ്രതികളെ വീട്ടുജോലിക്കായി കൊണ്ടുപോയി; ഒടുവിൽ അതേ ജയിലിൽ തടവുകാരിയായി മുൻ ജയിലർ

text_fields
bookmark_border
കൊലക്കേസ് പ്രതികളെ വീട്ടുജോലിക്കായി കൊണ്ടുപോയി; ഒടുവിൽ അതേ ജയിലിൽ തടവുകാരിയായി മുൻ ജയിലർ
cancel

അജ്മീർ: കൊലക്കേസ് പ്രതികളായ രണ്ട് വനിതാ തടവുകാരെ ജയിലിൽനിന്ന് സ്വന്തം വീട്ടിലേക്ക് വീട്ടുജോലിക്കായി കൊണ്ടുപോയ കേസിൽ അറസ്റ്റിലായ മുൻ ജയിലറിന് ഒടുവിൽ അതേ ജയിലിൽ റിമാൻഡ്. അജ്മീർ സെൻട്രൽ ജയിലിന്റെ മുൻ ജയിലർ ദിവ്യ ചൗധരിയെയാണ് കോടതി അജ്മീർ സെൻട്രൽ ജയിലിലേക്ക് തന്നെ റിമാൻഡ് ചെയ്തത്.

രണ്ട് മാസത്തിലേറെയായി ഒളിവിലായിരുന്ന ദിവ്യ ചൗധരിയെ ചൊവ്വാഴ്ച രാത്രി കോട്ടയിലെ ഒരു അപ്പാർട്ട്മെന്റിൽനിന്നാണ് പൊലീസ് പിടികൂടിയത്. അജ്മീർ പൊലീസിന്റെ സൈബർ സെല്ലിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജയിൽ ജീവനക്കാരന്റെ പരാതിയെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ദിവ്യക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കേസിലെ മറ്റൊരു പ്രതിയായ ജയിൽ ഗാർഡ് സോണിയ ചൗധരിയും ഇപ്പോഴും ഒളിവിലാണ്. രണ്ട് തടവുകാരെയും ജയിലിൽനിന്ന് ദിവ്യയുടെ വീട്ടിലെത്തിക്കാൻ സോണിയ സഹായിച്ചെന്നാണ് പൊലീസ് ആരോപണം. സംഭവത്തിന് പിന്നാലെ ഇരുവരെയും സസ്‌പെൻഡ് ചെയ്ത് ബിക്കാനീർ സെൻട്രൽ ജയിലിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിരുന്നെങ്കിലും അവർ ഹാജരായില്ല.

ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കിരൺ, സന്ന എന്നീ രണ്ട് വനിതാ തടവുകാരെ ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെ ദിവ്യ ജയിലിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം കാറിലാണ് ഇരുവരെയും ദിവ്യ വീട്ടിലെത്തിച്ചത്.

വീട്ടിലെത്തിച്ച ശേഷം തടവുകാരെ ശുചീകരണത്തിനും മറ്റ് വീട്ടുജോലികൾക്കും ഉപയോഗിച്ചെന്നും പൊലീസ് ആരോപിക്കുന്നു. ആവശ്യമായ രേഖകളില്ലാതെ തടവുകാരെ പുറത്തേക്ക് കൊണ്ടുപോകുന്നതിനെ എതിർത്ത ജയിൽ ജീവനക്കാരെ ദിവ്യ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പിന്നീട് ദിവ്യയുടെ വീട്ടിൽനിന്ന് രണ്ട് തടവുകാരെയും പൊലീസ് തിരികെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് അയച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Murder accused taken for housework; former jailer ends up as inmate in same jail
Next Story