Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ തൃണമൂൽ കോൺഗ്രസ്​...

മുൻ തൃണമൂൽ കോൺഗ്രസ്​ നേതാവ്​ മുകുൾ റോയ്​ ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
mukul
cancel

ന്യൂഡൽഹി: മുൻ തൃണമൂൽ കോൺഗ്രസ്​ നേതാവ്​ മുകൾ റോയ്​ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദി​​െൻറ സാന്നിധ്യത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ ബി.ജെ.പിയിൽ ചേർന്ന വിവരം മുകൾ റോയ്​ അറിയിച്ചത്​. ബി.ജെ.പിയുടെ പിന്തുണകൊണ്ടാണ്​ തൃണമൂൽ കോൺഗ്രസ്​ വളർന്നതെന്ന്​ റോയ്​ പറഞ്ഞു. 

പശ്​ചിമബംഗാളിൽ ബി.ജെ.പി​ അധികാരത്തിലെത്തും. ബി.ജെ.പി വർഗീയ പാർട്ടിയല്ലെന്നും  മുകുൾ റോയ്​ വ്യക്​തമാക്കി. ​അതേ സമയം, മുകൾ റോയിയുടെ വരവ്​ ബി.ജെ.പിയെ ശക്​തിപ്പെടുത്തുമെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​ പ്രതികരിച്ചു. വ്യവസ്ഥകൾ ഒന്നും തന്നെ വെക്കാതെയാണ്​ റോയ്​ ബി.ജെ.പിയിൽ ചേർന്നതെന്നും കേ​ന്ദ്രമന്ത്രി പറഞ്ഞു.

നേരത്തെ മമത ബാനർജിയുമായി തെറ്റി മുകുൾ റോയ്​ തൃണമൂൽ കോൺഗ്രസ്​ വിടുകയായിരുന്നു. ത​​െൻറ രാജ്യസഭ അംഗത്വവും അദ്ദേഹം രാജിവെച്ചിരുന്നു. എന്നാൽ ത​​െൻറ ഭാവി പരിപാടികളെ കുറിച്ച്​ അന്ന്​ മുകുൾ റോയ്​ പറഞ്ഞിരുന്നില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCmalayalam newsMukul Roybjp
News Summary - Former TMC leader Mukul Roy joins BJP-India news
Next Story