ഗൗരി ലേങ്കഷ് തട്ടിപ്പുകാരിെയന്ന് സനാതൻ സൻസ്ത
text_fieldsബംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലേങ്കഷ് തട്ടിപ്പുകാരിയാണെന്ന് സനാതൻ സൻസ്ത. ഗൗരിയുെട മരണത്തിൽ പ്രതികരണമാരാഞ്ഞ് ന്യൂസ് 18 ചാനലുകാർ സമീപിച്ചപ്പോഴായിരുന്നു പരാമർശം. ഗൗരി ലേങ്കഷിന് നക്സലുകളുമായി വ്യക്തമായ ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പിന്തുണക്കുന്നവർ കൊല്ലപ്പെടുേമ്പാൾ ജനങ്ങൾ പ്രശ്നങ്ങളുണ്ടാക്കുന്നു. എന്നാൽ, ഹിന്ദുത്വ ആശയങ്ങളെ പിന്താങ്ങുന്നവർ കൊല്ലപ്പെടുേമ്പാൾ ആർക്കും ഒരു പ്രശ്നവും ഉണ്ടാകാറില്ലെന്നും സനാതൻ സൻസ്തയുടെ വക്താവ് ചേതൻ രാജൻ പറഞ്ഞു. തങ്ങൾ അവരെ ഒന്നും ചെയ്തിട്ടില്ലെന്നും രാജൻ കൂട്ടിച്ചേർത്തു.
എഴുത്തുകാരും സാമൂഹിക പ്രവർത്തകരുമായ നരേന്ദ്ര ദഭോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകവുമായി ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിന് സാമ്യമുണ്ട്. ഇവരെല്ലാം തീവ്ര ഹിന്ദുത്വത്തിനെതിരെ പ്രതികരിച്ചവരാണ്. പൻസാരെയുടെ കൊലപാതകവുമായി സൻസ്തയുടെ അംഗങ്ങൾക്ക് ബന്ധമുണ്ടെന്ന് പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദഭോൽക്കർ വധത്തിലും സൻസ്തക്ക് പങ്കുണ്ടെന്ന് സി.ബി.െഎയും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഗൗരി ലേങ്കഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ സൻസ്തയുടെ പ്രതികരണമാരാഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.