ഭാദെർവ രാജ്മാഷിനും സുലൈ തേനിനും ഭൗമസൂചിക
text_fieldsജമ്മു: ജമ്മു-കശ്മീരിലെ ദോഡ, റംബാൻ ജില്ലകളിൽ സവിശേഷമായി കാണുന്ന രാജ്മ പയർ വർഗത്തിൽപെട്ട ഭാദെർവ രാജ്മാഷിനും സുലൈ തേനിനും ഭൗമസൂചിക പദവി ലഭിച്ചു. ജമ്മു-കശ്മീരിലെ ജനപ്രിയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ് പദവിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
ജമ്മു മേഖലയിലെ വിവിധ ജില്ലകളിൽനിന്ന് എട്ട് വ്യത്യസ്ത പരമ്പരാഗത ഇനങ്ങൾക്ക് ഭൗമസൂചിക പദവിക്കായി സംഘടനകൾ കഴിഞ്ഞ വർഷം അപേക്ഷിച്ചിരുന്നു. രണ്ട് ഉൽപന്നങ്ങൾക്ക് പദവി ലഭിച്ചത് കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സഹായിക്കുമെന്ന് ജമ്മുവിലെ അഗ്രികൾചർ പ്രൊഡക്ഷൻ ആൻഡ് ഫാർമേഴ്സ് വെൽഫെയർ ഡയറക്ടർ കെ.കെ. ശർമ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.