ഗില്ലൻബാരി: പുണെയിൽ ഒരു മരണം കൂടി
text_fieldsമുംബൈ: പുണെയിൽ 56കാരിയുടെ മരണം ഗില്ലൻബാരി സിൻഡ്രോമിനെ തുടർന്നെന്ന് സംശയം. ഗില്ലൻബാരി പടർന്നു പിടിച്ച പുണെയിലെ സിംഹഗഢിൽ നിന്ന് രോഗലക്ഷണങ്ങളോടെ കഴിഞ്ഞ 15ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 56കാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
മരണം ഗില്ലൻബാരി മൂലമാണോ എന്ന് വിദഗ്ധ സമിതി പരിശോധിക്കും. സ്ഥിരീകരിച്ചാൽ ഗില്ലൻബാരി ബാധിച്ചുള്ള രണ്ടാമത്തെ മരണമാകുമിത്.
25ന് 40കാരൻ അസുഖം ബാധിച്ച് മരിച്ചിരുന്നു. 127 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. പുണെയിലെ സിംഹഗഢ് പ്രദേശത്തെ വെള്ളത്തിലൂടെയാണ് രോഗം പടരുന്നതെന്നാണ് പ്രാഥമിക നിഗമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.