Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശ്വജിത്ത്​ റാണെ...

വിശ്വജിത്ത്​ റാണെ എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചു

text_fields
bookmark_border
വിശ്വജിത്ത്​ റാണെ എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചു
cancel

പനാജി: ഗോവയിൽ വിശ്വാസവോ​െട്ടടുപ്പ്​ ബഹിഷ്​കരിച്ച്​ നിയമസഭയിൽ നിന്നിറങ്ങിപ്പോയ ​കോൺഗ്രസ്​ എം.എൽ.എ വിശ്വജിത്ത്​ റാ​െണ രാജിവെച്ചു. താൻ എം.എൽ.എ സ്ഥാനവും കോൺഗ്രസ്​ പാർട്ടി അംഗത്വവും രാജിവെക്കുകയാണെന്ന്​ റാണെ അറിയിച്ചു. കോൺഗ്രസിന്​ ഗോവയിൽ തോൽവി സംഭവിച്ചുവെന്നും ഗോവയിലെ ജനങ്ങൾക്കു വേണ്ടി വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദ​ു:ഖത്തോടെയാണ്​ പാർട്ടിയിൽ നിന്നും രാജിവെക്കാനുള്ള തീരുമാനമെടുത്തത്​. തന്നെ പോലുള്ള നേതാക്കൾ കോൺഗ്രസിൽ നിന്നും രാജിവെക്കുന്നതി​​െൻറ കാരണം പാർട്ടിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ജനങ്ങൾക്ക്​ മനസിലാകുമെന്നും റാണെ വ്യക്തമാക്കി.

സംസ്ഥാനത്ത്​ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഗോവയിൽ സർക്കാരുണ്ടാക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ്​ നേതൃത്വത്തിനെതിരെ റാണെ പ്രതികരിച്ചിരുന്നു. സഭയിൽ ബി.ജെ.പി മുഖ്യമന്ത്രി മനോഹർ പരീക്കർ വിശ്വാസവോട്ട്​ തേടുന്ന അവസരത്തിൽ അദ്ദേഹം വോ​െട്ടടുപ്പിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്​തു.

കോൺഗ്രസി​​െൻറ  മുതിർന്ന നേതാവും അഞ്ചു തവണ മുഖ്യമന്ത്രിയുമായിരുന്ന പ്രതാപ്​ റാണെയുടെ മകൻ കൂടിയാണ്​ വിശ്വജിത്ത്​ റാണെ. കോൺഗ്രസ്​ ദേശീയ നേതൃത്വത്തി​​െൻറ പിടിപ്പുകേടാണ്​ ഗോവയിലെ തോൽവിക്കുകാരണമെന്നും ദിഗ്​വിജയ്​ സിങ്ങിനെതിരെ ആഞ്ഞടിച്ച റാണെ ആരോപിച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viswajith raneIndia News
News Summary - Goa Congress Legislator Vishwajit Rane quits party
Next Story