ഗോധ്ര കേസ്: രണ്ടു പേര്‍ക്ക് ജീവപര്യന്തം; മൂന്നു പേരെ വെറുതെവിട്ടു
text_fieldsഅഹ്മദാബാദ്: 2002ലെ ഗോധ്ര ട്രെയിൻ തീവെപ്പു കേസിലെ രണ്ടു പ്രതികൾക്കുകൂടി പ്രത്യേക എസ്.െഎ.ടി കോടതി ജീവപര്യന്തം തടവ് വിധിച്ചു. മൂന്നു പ്രതികളെ വെറുതെ വിട്ടു.
സബർമതി എക്സ്പ്രസിെൻറ രണ്ടു കോച്ചുകളിൽ തീപടർന്ന് 59 കർസേവകർ കൊല്ലെപ്പട്ട കേസാണിത്. പ്രതികളായ ഫാറൂഖ് ബന, ഇംറാൻ ശേരു എന്നിവരെയാണ് സ്പെഷൽ ജഡ്ജി എച്ച്.സി. വോറ ശിക്ഷിച്ചത്. ഇവർ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ശിക്ഷ.
ഹുസൈൻ സുലൈമാൻ മോഹൻ, കസം ബമേദി, ഫാറൂഖ് ദാന്തിയ എന്നിവരെയാണ് വെറുതെവിട്ടത്. കേസിലെ എട്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അഞ്ചു പേരെയും 2015-16ൽ ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സബർമതി ജയിലിൽ തടവിൽ കഴിഞ്ഞ ഇവരുടെ വിചാരണ ജയിലിനകത്തെ കോടതിയിലായിരുന്നു.
2011 മാർച്ച് ഒന്നിന് എസ്.െഎ.ടി കോടതി ഗോധ്ര കേസിലെ 11 പ്രതികൾക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഗുജറാത്ത് ഹൈകോടതി 2017 ഒക്ടോബറിൽ വധശിക്ഷ റദ്ദാക്കുകയും 11 പേർക്കും ജീവപര്യന്തമാക്കുകയും മറ്റുള്ളവരുടെ ജീവപര്യന്തം ശരിവെക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.