സുപ്രീംകോടതിയിൽനിന്ന് നല്ലതും മോശവുമായ വിധികൾ -ജസ്റ്റിസ് ഗുപ്ത
text_fieldsന്യൂഡൽഹി: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും നല്ലതും വളരെ മോശവുമായ വിധികൾ സുപ്രീംകോടതിയിൽനിന്നുണ്ടായെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന, ജനാധിപത്യവും മൗലികാവകാശവുമായി ബന്ധപ്പെട്ട ചില കേസുകൾ അടിയന്തരമായി തീർപ്പുകൽപിക്കേണ്ടവയാണെന്നും ജസ്റ്റിസ് ഗുപ്ത വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമീഷൻ നിയമനം, സാമ്പത്തിക സംവരണം, ഇന്റർനെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യം, ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധം തുടങ്ങിയവ മൗലികാവകാശത്തിന്റെ പരിധി വിപുലമാക്കിയ വിധികളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ‘ലൈവ് ലോ’ നിയമ പോർട്ടലിന്റെ ദശവാർഷിക പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഗുപ്ത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.