ഗോരഖ്പുർ ദുരന്തം: ഒാക്സിജൻ കരാറുകാരൻ അറസ്റ്റിൽ
text_fieldsഗോരഖ്പുർ: ഉത്തർപ്രദേശിലെ ഗോരഖ്പുർ ബാബാ രാഘവ്ദാസ് മെഡിക്കൽകോളജ് ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ കരാറുകാരായ പുഷ്പ സെയിൽസ് ഉടമ മനീഷ് ഭണ്ഡാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ഡിയോറിയ ബൈപാസ് റോഡിൽനിന്നാണ് ഭണ്ഡാരിയുടെ അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. ഒളിവിലായ മനീഷ് ഭണ്ഡാരിയുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് അഴിമതി വിരുദ്ധ ബ്യൂറോ സെപ്തംബർ 15ന് ഉത്തരവിട്ടിരുന്നു.
ബാബാ രാഘവദാസ് മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭ്യതക്കുറവുമൂലം 60ൽ അധികം കുഞ്ഞുങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചത്. ഓക്സിജൻ നൽകിയതിനുള്ള പണം നൽകാതെ കുടിശിക വരുത്തിയതിനെത്തുടർന്നാണ് കരാറുകാരൻ വിതരണം നിർത്തിയത്.
അതേസമയം, ഓക്സിജൻ ദൗർലഭ്യതയാണ് കുഞ്ഞുങ്ങളുടെ മരണത്തിൽ കലാശിച്ചതെന്ന് ഉത്തർപ്രദേശ് സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. മനീഷ് ഭണ്ഡാരിയുടെ അറസ്റ്റോടെ എഫ്.ഐ.ആറിൽ പേരുൾപ്പെടുത്തിയിരിക്കുന്ന ഒമ്പതുപേരും പൊലീസ് പിടിയിലായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.