കടത്തിൽ മുങ്ങിയ വോഡഫോൺ ഐഡിയയെ സഹായിക്കാൻ 10,000 കോടി കൈയ്യിലുള്ള പണച്ചാക്കുകളെ തേടി സർക്കാർ
text_fieldsമുംബൈ: കടത്തിൽ മുങ്ങിയ വോഡഫോൺ ഐഡിയയെ സഹായിക്കാൻ സർക്കാർ പണച്ചാക്കുകളെ തേടുന്നു. ഒന്നും രണ്ടുമല്ല, പതിനായിരം കോടിയെങ്കിലും കൈയിലുള്ളവരെ.
ഗവൺമെൻറ് പുറത്തുനിന്ന് സഹായിക്കുന്ന കമ്പനി ആദിത്യ ബിർള ഗ്രൂപ്പും യു.കെ യിലെ വോഡഫോണും ചേർന്നാണ് നടത്തുന്നത്. ഗവൺമെൻറ് കുറച്ചുകാലം കൂടി തുടരും. നഷ്ടത്തിലായ സ്ഥാപനം ഏറെടുക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ ഗവൺമെൻറ് പിൻവാങ്ങും. അതാണ് പദ്ധതി.
നിലവിൽ 8800 കോടി രൂപയാണ് കമ്പനിയുടെ ബാധ്യത. ഇന്ത്യക്കാരെയോ വിദേശ ഏറ്റെടുക്കൽ കാരെയോ ആണ് കമ്പനി തേടുന്നത്. 4 ജിയും 5 ജിയും നടത്തിക്കൊണ്ടുപോകാൻ കമ്പനിക്ക് നല്ല നിക്ഷേപം ആവശ്യമുണ്ട്.
അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആർ) ഇനത്തിൽ കമ്പനിക്ക് 16,000 കോടിയാണ് വേണ്ടത്. സ്പെക്ട്രത്തിനായി 2026 ൽ 2600 കോടി കൂടി ആവശ്യമായി വരും. 25,000 കോടി പുറത്തു നിന്ന് കണ്ടെത്താൻ ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ എ.ജി.ആറിൽ വ്യക്തത ഇല്ലാത്തതിനാൽ ആരും വരാൻ തയ്യാറായില്ല.
ഇപ്പോൾ ഫണ്ട് നൽകുന്നത് എസ്.ബി. ഐ ആണ്. പുതുതായി ഫൈബർ ഒപ്റ്റിക് ശൃംഖലക്കായി അടിയന്തരമായി വേണ്ടത് 7000 കോടിയാണ്. ഇതിനായി ബാങ്കിൽ നിന്ന് എൻ.ഒ.സി സംഘടി പ്പിക്കേണ്ടതുണ്ട്. പ്രൈവറ്റ് ക്രെഡിറ്റ് ഫണ്ടു വഴി പണം കണ്ടെത്താനും ശ്രമം നടത്തുന്നു.
നിലവിൽ 1,61,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് കമ്പനിക്കുള്ളത്. പകുതി സ്വന്തവും പകുതി ഒട്ട്സോഴ്സ് ചെയ്തതുമാണ്. ഇതിന് 2023 ൽ വിലയിട്ടത് 10,000 മുതൽ 11,500 വരെയാണ്. കമ്പനിയുടെ എല്ലാ സമ്പത്തും ഇപ്പോൾ ബാങ്ക് പണയത്തിലാണ്. മൊത്തത്തിൽ രണ്ടു ലക്ഷം കോടി കടത്തിലാണ് കമ്പനി.
സ്പെക്ട്രം ഇനത്തിലെ എ.ജി. ആർ അടയ്ക്കാൻ ഗവൺമെൻറ് നൽകിയ മൊറട്ടോറിയം ഈ വർഷം അവസാനിക്കും. ഇതു തന്നെ മൊത്തത്തിൽ 84,000 കോടി രൂപവരും. ഇനിയും 10 വർഷത്തെ മൊറട്ടോറിയത്തിന് ശ്രമിക്കാനുള്ള നീക്കത്തിലാണ് കമ്പനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.