Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2021 11:30 PM IST Updated On
date_range 2 Jun 2021 11:30 PM ISTമാതൃക വാടക നിയമവുമായി കേന്ദ്രം; മുൻകൂർ വാങ്ങാവുന്നത് രണ്ടു മാസത്തെ വാടക
text_fieldsbookmark_border
ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ നടപ്പാക്കാവുന്ന മാതൃകാ വാടക നിയമം മുന്നോട്ടുവെച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകാനുള്ള കരടുരൂപം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടത്.
പ്രധാന നിർദേശങ്ങൾ
- വീട് വാടകക്ക് നൽകുേമ്പാൾ രണ്ടു മാസത്തെ വാടക പരമാവധി സെക്യൂരിറ്റി തുക.
- വാണിജ്യാവശ്യങ്ങൾക്ക് കെട്ടിടം നൽകുേമ്പാൾ ആറുമാസത്തെ വാടക സെക്യൂരിറ്റി തുക.
- വാടക പുതുക്കുന്നതിന് മൂന്നുമാസം മുമ്പ് വാടകക്കാരന് നോട്ടീസ് നൽകണം.
- വാടക കുടിശ്ശിക, ഒഴിപ്പിക്കൽ എന്നിവക്കായി വൈദ്യുതിയും വെള്ളവും വിച്ഛേദിക്കരുത്.
- കരാർ കാലാവധി കഴിഞ്ഞിട്ടും കെട്ടിടം ഒഴിയാതിരുന്നാൽ കനത്ത പിഴ
- അറ്റകുറ്റപ്പണികൾ നടത്താൻ ഒരു ദിവസം മുെമ്പങ്കിലും ഉടമ മുൻകൂട്ടി അറിയിക്കണം.
- വാടക തർക്കങ്ങൾ കേൾക്കാൻ പ്രത്യേക കോടതി; അപ്പീലിന് ൈട്രബ്യൂണൽ, റെൻറ് അതോറിറ്റി.
- 60 ദിവസത്തിനകം തർക്കങ്ങളിൽ കോടതി തീരുമാനം എടുക്കണം
- വാടക കരാർ നിർബന്ധം; അത് ജില്ല െറൻറ് അതോറിറ്റിക്ക് നൽകണം
- െഡപ്യൂട്ടി കലക്ടർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ റെൻറ് അതോറിറ്റി; റെൻറ് ൈട്രബ്യൂണൽ മേധാവി ജില്ല ജഡ്ജി.
- കരാർപ്രകാരം കെട്ടിടം ഒഴിഞ്ഞില്ലെങ്കിൽ ആദ്യ രണ്ടു മാസം ഇരട്ടി വാടക; പിന്നെ നാലിരട്ടി.
- സെക്യൂരിറ്റി തുക തിരിച്ചുകൊടുത്തില്ലെങ്കിൽ പലിശയും നൽകേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story