സ്ഥിരജാമ്യത്തിന് അർഹതയുള്ളയാൾക്ക് ഇടക്കാല ജാമ്യം നൽകുന്നത് നിയമവിരുദ്ധം -സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: വിചാരണ നീണ്ടുപോകുന്നതിനാൽ സ്ഥിരജാമ്യത്തിന് അർഹതയുള്ളയാൾക്ക് ഇടക്കാല ജാമ്യം നൽകുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം ഉത്തരവുകൾ പൗരസ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നതാണെന്നും സുപ്രീംകോടതി.
മയക്കുമരുന്ന് കേസിൽ സ്ഥിരജാമ്യത്തിന് അർഹതയുണ്ടായിരിക്കെ 45 ദിവസം മാത്രം ജാമ്യം അനുവദിച്ച ഒഡിഷ ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓകയുടെയും പങ്കജ് മിത്തലിന്റെയും വിധി.
സ്ഥിരജാമ്യത്തിനുള്ള അപേക്ഷ തള്ളിയാണ് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ, ഇത് നടപടിക്രമങ്ങൾക്കു വിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇടക്കാല ജാമ്യം അനുവദിക്കുമ്പോൾ ജാമ്യാപേക്ഷയിൽ തീർപ്പു കൽപിക്കാൻ പാടില്ല.
കേസിൽ വിചാരണ പൂർത്തിയാക്കി അന്തിമവിധി വരുന്നതുവരെ ഹരജിക്കാരന് സ്ഥിരജാമ്യം അനുവദിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.