Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശുക്കളെ കശാപ്പു ചെയ്ത മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി

text_fields
bookmark_border
പശുക്കളെ കശാപ്പു ചെയ്ത മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി
cancel

അഹമ്മദാബാദ്: ഗോവധ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഗാന്ധിനഗറിലെ സെഷൻസ് കോടതി. മനുസ്മൃതിയിലും വേദങ്ങളിലുമുള്ള വരികൾ ഉദ്ധരിച്ചാണ് കോടതിയുടെ വിധി. വിധിന്യായത്തിന്‍റെ ആദ്യ നാല് പേജുകളിൽ പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ചാണ് കോടതി പരാമർശിച്ചിരിക്കുന്നത്.

തിങ്കളാഴ്ച പുറപ്പെടുവിച്ച വിധിയിൽ, പ്രാചീന ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് പശുക്കളെ പ്രപഞ്ചത്തിന്റെ മാതാവായി ബഹുമാനിക്കുന്നുവെന്നും 33 കോടി ദേവതകൾ അവയിൽ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു. പശുക്കളുടെ സാംസ്കാരിക പ്രാധാന്യം അറിഞ്ഞിട്ടും പ്രതികൾ പശുവിനെ കശാപ്പ് ചെയ്യുകയും അതിന്റെ മാംസം വിൽക്കാൻ ശ്രമിക്കുകയും ചെയ്തതുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.

അഹമ്മദാബാദ് സ്വദേശികളായ വസീം ഖുറേഷി, മുഹമ്മദ് റഫീഖ് ഖുറേഷി, അസ്ഫാക് ബഹെലിം എന്നീ മൂന്ന് പേരെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി ബി.ആർ. രാജ്പുത് കുറ്റക്കാരായി കണ്ടെത്തിയത്. വിലകുറഞ്ഞ പഴയതോ പാലുൽപാദനം ഇല്ലാത്തതോ ആയ പശുക്കളെയും എരുമകളെയും വാങ്ങി കച്ചവടത്തിനായി കശാപ്പ് ചെയ്യുകയായിരുന്നു ഇവർ. ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമം, മൃഗങ്ങളോട് ക്രൂരത കാണിക്കുന്നത് തടയൽ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്. പശുക്കളെ ക്രൂരമായി കശാപ്പ് ചെയ്യുന്ന ഇത്തരക്കാർക്ക് നിയമപ്രകാരം ശിക്ഷ നൽകിയില്ലെങ്കിൽ, കാലക്രമേണ മാതാവായ പശുക്കൾ വംശനാശം സംഭവിച്ചുപോകുമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gujarat court sentences three accused to life imprisonment for cow slaughter
Next Story