Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഹ്​മദാബാദ്​...

അഹ്​മദാബാദ്​ സ്ഫോടനക്കേസ്: മലയാളികൾ ഉൾപ്പെടെ പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈകോടതി

text_fields
bookmark_border
അഹ്​മദാബാദ്​ സ്ഫോടനക്കേസ്: മലയാളികൾ ഉൾപ്പെടെ പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈകോടതി
cancel

അഹ്​മദാബാദ്​: 2008-ലെ അഹ്മദാബാദ് സ്ഫോടന പരമ്പരക്കേസിൽ 38 പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഗുജറാത്ത് ഹൈകോടതി ശരിവെച്ചു. 11 പ്രതികളുടെ ജീവപര്യന്തം തടവും ശരിവെച്ചിട്ടുണ്ട്. കീഴ്കോടതി വിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസുമാരായ എ.വൈ. കോഗ്ജെ, സമീർ ദാവെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം രൂപ വീതവും നഷ്ടപരിഹാരമായി നൽകാൻ സംസ്ഥാന സർക്കാറിന് ഹൈകോടതി നിർദേശം നൽകി. 2027 മാർച്ച് 30നകം നഷ്ടപരിഹാര തുക വിതരണം ചെയ്യണമെന്നും ഉത്തരവിലുണ്ട്. നേരത്തേ, വിചാരണക്കോടതി സ്​ഫോടനങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക്​ ലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റവർക്ക്​ 50,000, നിസാര പരിക്കേറ്റവർക്ക്​ 25,000 രൂപ വീതവും നൽകാൻ ഉത്തരവിട്ടിരുന്നു.

56 പേർ കൊല്ലപ്പെടുകയും 200​േലറെപ്പേർക്ക്​ പരിക്കേൽക്കുകയും ചെയ്ത സ്​ഫോടന പരമ്പരക്കേസിൽ കോടതി കുറ്റക്കാരെന്ന്​ കണ്ടെത്തിയ 49 പേരിൽ മൂന്ന് മലയാളികളടക്കം 38 പേർക്കാണ്​ 2022 ഫെബ്രുവരിയിൽ അഹ്മദാബാദിലെ പ്രത്യേക കോടതി വധശിക്ഷ ശിക്ഷിച്ചത്. ഇന്ത്യയിലെ ഒരു കോടതി ഒരേസമയം ഇത്രയും വലിയൊരു വിഭാഗം ആളുകൾക്ക് വധശിക്ഷ വിധിച്ച അപൂർവ കേസുകളിൽ ഒന്നാണിത്. 11 പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു.

കേസിൽ ആകെ 78 പ്രതികളാണ് വിചാരണ നേരിട്ടത്. ഇതിൽ 49 പേരെ കുറ്റക്കാരായി കണ്ടെത്തുകയും 28 പേരെ വെറുതെ വിടുകയും ചെയ്തു. ഒരാൾ മാപ്പുസാക്ഷിയാവുകയായിരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, കേരളം, ഉത്തർപ്രദേശ് തുടങ്ങിയ 11 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ മലയാളികൾ അടക്കമുള്ളവർക്ക് എതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന ആക്ഷേപമുയർന്നിരുന്നു.

കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശി​ബി​ലി എ. ​ക​രീം, ശാ​ദു​ലി എ. ​ക​രീം, മലപ്പുറം സ്വദേശി ശറഫുദ്ദീൻ എന്നിവർ വധശിക്ഷ ലഭിച്ചവരിൽ ഉൾപ്പെടും. പ്രധാന ഗൂഢാലോചകരെന്ന് കോടതി കണ്ടെത്തിയ സി​മി മുൻ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ്​​ദ​ർ നാ​ഗോ​റി, ​ഖമറുദ്ദീൻ നാഗോറി, ഗുജറാത്തുകാരായ ഖയൂമുദ്ദീൻ കപാഡിയ, സാഹിദ്​ ശൈഖ്​, ഷംസുദ്ദീൻ ശൈഖ്​ എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റുള്ളവർ.

സ്ഫോടനത്തിനു പിന്നിൽ നിരോധിത സ്റ്റുഡന്‍റ്​സ്​ ഇസ്​ലാമിക്​ മൂവ്​മെന്‍റ്​ ഓഫ്​ ഇന്ത്യയിലെ അംഗങ്ങൾ ചേർന്ന്​ രൂപവത്​കരിച്ച ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണെന്നായിരുന്നു പൊലീസ്​ കണ്ടെത്തൽ. 78 പേരെ പ്രതി ചേർത്ത്​ 2009 ഡിസംബറിലാണ്​ കേസിൽ വിചാരണ തുടങ്ങിയത്​.

ജൂലൈ 26ന്​ ​വൈ​കു​ന്നേ​രം 6.32നാ​ണ്​​ അഹ്​മദാബാദിനെ വിറപ്പിച്ച് 70 മിനിറ്റിനിടക്ക്​ 21 സ്ഫോടനങ്ങൾ നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death PenaltyGujarat HCTrial courtAhmedabad Serial Blast Case
News Summary - Gujarat HC Upholds Death Penalty for 38 in 2008 Ahmedabad Blasts Case
Next Story