റയാൻ സ്കൂൾ കൊലപാതകം: കേന്ദ്രത്തിനും ഹരിയാന സർക്കാരിനും നോട്ടീസ്
text_fieldsന്യൂഡൽഹി: ഗുരുഗ്രാമിലെ റയാൻ ഇൻറർനാഷനൽ സ്കൂളിൽ വിദ്യാർഥി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി കേന്ദ്ര- ഹരിയാന സർക്കാറുകൾക്കും സി.ബി.എസ്.ഇക്കും നോട്ടീസ് അയച്ചു.
മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഏഴു വയസ്സുകാരനായ പ്രദ്യുമ്ന് ഠാകുറിെൻറ പിതാവ് ബരുൺ ചന്ദ്ര ഠാകുർ, സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ബന്ധപ്പെട്ട കക്ഷികളോട് വിശദീകരണം തേടിയത്.
ഇത്തരം സംഭവങ്ങളുണ്ടാകുേമ്പാൾ അതിെൻറ പൂർണ ഉത്തരവാദിത്തം സ്കൂളുകളിൽ നിക്ഷിപ്തമാക്കുന്ന വിധത്തിലും അതോടൊപ്പം കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനുതകുന്നതുമായ മാർഗനിർദേശങ്ങൾ സുപ്രീംകോടതി പുറപ്പെടുവിക്കണമെന്നും ഹരജിയിൽ ബരുൺ ചന്ദ്ര ഠാകുർ ആവശ്യപ്പെട്ടു. വിഷയം സംഭവം നടന്ന സ്കൂളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അതിന് രാജ്യവ്യാപക പ്രസക്തിയുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇൗ മാസം എട്ടിന് സ്കൂളിലെ ശുചിമുറിയിലാണ് വിദ്യാർഥിയെ കഴുത്ത് മുറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ബസിെൻറ കണ്ടക്ടർ അശോക് കുമാർ അന്നുതന്നെ അറസ്റ്റിലായി.
രണ്ടു മലയാളികൾ അറസ്റ്റിൽ
ഗുഡ്ഗാവ്: ഗുരുഗ്രാമിലെ റയാൻ ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്കൂളിലെ മലയാളികളായ നിയമവിഭാഗം മേധാവി ഫ്രാൻസിസ് തോമസ്, എച്ച്.ആർ വിഭാഗം മേധാവി ജെയൂസ് തോമസ് എന്നിവരെ ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു.
ആക്ടിങ് പ്രിൻസിപ്പൽ നീരജ ബത്രയെ ചോദ്യം ചെയ്തു വരുകയാണ്. സി.ഇ.ഒ റയാൻ പിേൻറാ, ഡയറക്ടർ ആൽബർട്ട് പിേൻറാ എന്നിവരെ ചോദ്യംചെയ്യാൻ പൊലീസ് സംഘം മുംബൈക്ക് തിരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.