ബലാത്സംഗക്കേസ്: ആൾദൈവം ഗുർമീതിന് 20 വർഷം കഠിന തടവ്; 30 ലക്ഷം പിഴ
text_fieldsന്യൂഡൽഹി: 2002ൽ സ്വന്തം ആശ്രമത്തിലെ രണ്ട് സന്യാസിനിമാരെ ബലാത്സംഗത്തിനിരയക്കിയ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെന ഹരിയാനയിലെ പ്രത്യേക സി.ബി.െഎ കോടതി 20 വർഷം കഠിന തടവിന് ശിക്ഷിച്ചു. പഞ്ച്കുള സി.ബി.െഎ കോടതിയിലെ പ്രത്യേക ജഡ്ജി ജഗ്ദീപ് സിങ് ഗുർമീത് സിങ്ങിനെ തടവിലിട്ട േരാഹ്തക് ജയിലിൽ ഹെലികോപ്ടറിൽ എത്തിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിക്ഷ സംബന്ധിച്ച് സന്യാസിനിമാരുടെയും പ്രോസിക്യൂഷെൻറയും പ്രതിയുടെ അഭിഭാഷകരുടെയും വാദങ്ങൾ കേട്ട ശേഷമായിരുന്നു വിധി. രണ്ടു മാനഭംഗങ്ങളും രണ്ടു കുറ്റമായി കണ്ടാണ് ശിക്ഷ വിധിച്ചത്. ശിക്ഷ വെവ്വേെറ അനുഭവിക്കണം.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഗുർമീതിെൻറ അഭിഭാഷകർ അറിയിച്ചു. അതേസമയം, ശിക്ഷ വർധിപ്പിക്കാൻ ഹൈകോടതിയെ സമീപിക്കുെമന്ന് മാനഭംഗത്തിനിരയായ സന്യാസിനിമാരുടെയും സി.ബി.െഎയുടെയും അഭിഭാഷകരും പറഞ്ഞു. ൈവദ്യപരിശോധനക്കു ശേഷം തടവുപുള്ളികൾക്കുള്ള വസ്ത്രമണിയിച്ച് ആൾദൈവത്തെ ജയിലിലേക്ക് മാറ്റി. 1997ാം നമ്പർ പുള്ളിയായ ഗുർമീതിന് പ്രത്യേക സെൽ ആണ് അനുവദിച്ചത്.
പഞ്ചാബ്- ഹരിയാന ഹൈകോടതി നിർദേശിച്ച പ്രകാരമാണ് രോഹ്തക് ജയിലിൽ താൽക്കാലിക കോടതി ഒരുക്കിയത്. കോടതിയുടെ 10 കി.മീറ്റർ പരിധിക്കകത്തേക്ക് ജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. മാധ്യമപ്രവർത്തകരെ പരിസരത്ത് നിൽക്കാൻ അനുവദിച്ചു. 23 കമ്പനി അർധ സുരക്ഷ സൈനികർ ചേർന്ന് രോഹ്തക് ജയിലിന് കനത്ത കാവലാണൊരുക്കിയത്.

ഉത്തരേന്ത്യയിൽ കനത്ത ജാഗ്രത
ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളും നഗരങ്ങളും പൊലീസ് വലയത്തിലാണ്. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളിൽ ഞായറാഴ്ചയും സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. ആയുധങ്ങളും പെട്രോൾ ബോംബുകളും പിടിച്ചെടുത്തു. നിരവധി പേർ കരുതൽതടങ്കലിലാണ്. ഹരിയാനയിൽ മാത്രം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 926 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 52 കേസാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദേര സച്ചാ സൗദ തലവൻ കുറ്റക്കാരനെന്ന് വിധി വന്ന വെള്ളിയാഴ്ച കത്തിയെരിഞ്ഞതിെൻറ നടുക്കം മാറുംമുേമ്പ ശിക്ഷാവിധി വരുന്നതിനാൽ ഹരിയാന മുെമ്പങ്ങുമില്ലാത്തത്ര സുരക്ഷ വലയത്തിലാണ്.
റോഹ്തക്, സിർസ, പഞ്ച്കുള എന്നിവിടങ്ങൾ പൂർണമായും സൈന്യത്തിെൻറ നിയന്ത്രണത്തിലാണ്. കൂടാതെ, 101 അർധസൈനിക കമ്പനികളെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുമുണ്ട്. റോഹ്തക് ജയിലിന് മൂന്നു കി.മീറ്റർ ചുറ്റളവിൽ ആർക്കും പ്രവേശിക്കാനാവാത്ത തരത്തിൽ ഏഴ് തലത്തിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.അനുയായികളുടെ കലാപഭീഷണി ഭയന്ന് ഹരിയാന, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളും കനത്ത സുരക്ഷവലയത്തിലാണ്. ഹരിയാനയിലും അതിർത്തി ജില്ലകളിലും നിേരാധനാജ്ഞ തുടരുകയാണ്. ഞായറാഴ്ച നിരോധനാജ്ഞക്ക് അഞ്ചുമണിക്കൂർ ഇളവ് നൽകിയിരുന്നു. തിങ്കളാഴ്ച ഹരിയാനയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മൊബൈൽ, ഇൻറർനെറ്റ് കണക്ഷനുകൾ റദ്ദാക്കി.
ഗുർമീത് കുറ്റക്കാരനാണെന്ന വിധി വന്നശേഷം വെള്ളിയാഴ്ച പഞ്ച്കുള കോടതിയിൽനിന്ന് ജയിലിലേക്ക് മടങ്ങവേ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് ഒാഫിസർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമങ്ങളെ തുടർന്നുണ്ടായ നഷ്ടപരിഹാരം ഇൗടാക്കാൻ പഞ്ചാബ്-ഹരിയാന ഹൈേകാടതി നിർദേശത്തെ തുടർന്ന് ഗുർമീതിെൻറ സ്വത്തുവിവരങ്ങൾ ഹരിയാന പൊലീസ് ശേഖരിച്ചുതുടങ്ങി. സിർസയിലെ 1000 ഏക്കർ വരുന്ന ആസ്ഥാന ആശ്രമത്തിൽ കഴിയുന്നവരോട് ഒഴിഞ്ഞുപോകാൻ സൈന്യവും പൊലീസും ആവശ്യപ്പെട്ടു. വിലക്ക് ലംഘിച്ച് 30,000 അനുയായികൾ ആശ്രമത്തിനുള്ളിൽ ഇപ്പോഴും കഴിയുന്നുെണ്ടന്നാണ് കരുതുന്നത്. ആശ്രമത്തിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങുന്നതിന് നൂറുകണക്കിന് ബസുകളും ഏർപ്പെടുത്തി. ഗുർമീതിെൻറ അനുയായികളുടെ അഴിഞ്ഞാട്ടത്തിൽ 38 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ട്രെയിനും നൂറുകണക്കിന് വാഹനങ്ങളും കെട്ടിടങ്ങളുമാണ് തീെവച്ച് നശിപ്പിക്കപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.