Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹണിപ്രീത്​...

ഹണിപ്രീത്​ നേപ്പാളിലേക്ക്​  കടന്നുവെന്ന്​​ അന്വേഷണ ഉദ്യോഗസ്ഥർ

text_fields
bookmark_border
honeypreet
cancel

ചണ്ഡിഗഡ്​: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗധ തലവൻ ഗുർമീത് റാം റഹിം സിങ്ങി​​െൻറ വളർത്തുമകൾ ഹണിപ്രീത് നേപ്പാളിലേക്ക്​ കടന്നതായി സൂചനയെന്ന്​ ഹരിയാന പൊലീസ്​.  ഹണിപ്രീത്​ നേപ്പാളിലേക്ക്​ കടന്നുവെന്നും അവർ ഒളിച്ചു പാർക്കുന്ന  സ്ഥലത്തെ കുറിച്ച്​ സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും  ഗുർമീത്​ കേസ്​ ​കൈകാര്യം ചെയ്യുന്ന പൊലീസ്​ ഉദ്യോഗസ്ഥൻ പ്രദീപ്​ ഗോയൽ അറിയിച്ചു. 

നേരത്തെ ഇന്ത്യ– നേപ്പാൾ  അതിർത്തിയിൽനിന്നും പഞ്ചാബ് റജിസ്ട്രേഷനിലുള്ള വാഹനം പിടികൂടിയിരുന്നു. ഇത്​ ഹണിപ്രീതിനെ രക്ഷപ്പെടുത്താൻ ഉപയോഗിച്ച വാഹനമാണെന്ന പേരിൽ അന്വേഷണം നടത്തിയിരുന്നു. നേപ്പാൾ അതിർത്തിയിലുള്ള പോലീസ് സ്‌റ്റേഷനുകളിൽ അടക്കം ഹണിപ്രീതിന്‍റെ ചിത്രം ഉൾപ്പെട്ട പോസ്റ്ററുകൾ പതിക്കുകയും എല്ലാ സ്‌റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്​തിരുന്നു. 
 ഗുർമീതിനെ കോടതിയിൽനിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന്​ ഹണിപ്രീതിനും ദേരാ വക്താവ് ആദിത്യക്കുമെതിരെ  പൊലീസ് ലുക്ക്​ ഒൗട്ട്​ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalGurmeet Ram RahimHoneypreetAdopted Daughter
News Summary - Gurmeet Ram Rahim's Adopted Daughter Honeypreet Might Have Escaped to Nepal- India news
Next Story