Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യപ്രദേശിൽനിന്ന് ഹർദീപ് സിങ് പുരി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
text_fieldsbookmark_border
ഭോപാൽ: കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച മത്സരരംഗത്ത് പുരി മാത്രമാണ് അവശേഷിച്ചത്. സൂക്ഷ്മപരിശോധനയിൽ മറ്റു രണ്ടു സ്ഥാനാർഥികളുടെ പത്രികകൾ തള്ളി. കോൺഗ്രസ് പിന്തുണച്ച രാജ്കുമാർ ലോഹാനി, കാന്തേ സയ്യന്ന എന്നിവരുടെ പത്രികകളാണ് തള്ളിയത്.
മുൻ കേന്ദ്രമന്ത്രി എൽ. മുരുഗൻ കഴിഞ്ഞ മാസം രാജ്യസഭാംഗത്വം രാജിവെച്ചതോടെയാണ് ഒഴിവുവന്ന സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നവംബർ 12നാണ് വോട്ടെടുപ്പ് നടത്തേണ്ടിയിരുന്നത്.
Next Story

