പിരിച്ചുവിടൽ കത്തിൽ അപകീർത്തിപരമായ പരാമർശം; മുൻജീവനക്കാരന് വിപ്രോ 2 ലക്ഷം നഷ്ടപരിഹാരം നൽകണം
text_fieldsന്യൂഡൽഹി: അപകീർത്തിപരമായ വാദങ്ങൾ ഉന്നയിച്ച് പിരിച്ചു വിട്ട ജീവനക്കാരന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിപ്രോയോട് ഉത്തരവിട്ട് ഡൽഹി ഹൈകോടതി.
ജൂലൈ14ന് കേസിൽ വാദം കേട്ട ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് കത്തിലെ ജീവനക്കാരനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നീക്കി പുതിയ കത്ത് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ജീവനക്കാരനെ പിരിച്ചു വിട്ടു കൊണ്ടുള്ള കത്തിലാണ് വിവാദ പരാമർശങ്ങൾ ഉള്ളത്.
കമ്പനിയുടെ പിരിച്ചു വിടൽ കത്തിൽ അപകീർത്തിപരവും അടിസ്ഥാനമില്ലാത്തതുമായ വിവരങ്ങളാണുള്ളതെന്നും ഇത് ജീവനക്കാരന്‍റെ തൊഴിൽ ഭാവിയെ ബാധിക്കുമെന്നും കോടതി ചൂണ്ടി കാട്ടി. വ്യക്തിഹത്യ നടത്തിയതിന് ജീവനക്കാരന് 2 ലക്ഷം രൂപ നൽകാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. 2 കോടി രൂപയാണ് ജീവനക്കാരൻ കമ്പനിയോട് മാനനഷ്ടമായി ആവശ്യപ്പെട്ടത്.
ജോലിയിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതെന്നാണ് പിരിട്ടു വിടാൻ കാരണമെന്നാണ് വിപ്രോ കോടതിയിൽ വാദിച്ചത്. പിരിച്ചു വിടൽ കത്തിലെ പരാമർശങ്ങളും ഔദ്യോഗിക ഡോക്യുമെന്‍റുകളിലെ പോസിറ്റീവ് അഭിപ്രായവും തമ്മിൽ വൈരുധ്യമുണ്ടെന്ന് മനസ്സിലാക്കി കോടതി കമ്പനിയുടെ വാദം തള്ളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.