Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യമില്ല; ഹരജി തള്ളി ഡൽഹി ഹൈകോടതി

text_fields
bookmark_border
Delhi high court
cancel
camera_alt

ഉമർ ഖാലിദും ശർജീൽ ഇമാമും

ന്യൂ​​ഡ​​ൽ​​ഹി: പൗ​​ര​​ത്വ സ​​മ​​രം ന​​യി​​ച്ച​​തി​​ന് വ​​ട​​ക്ക്-​​കി​​ഴ​​ക്ക​​ൻ ഡ​​ൽ​​ഹി​​യി​​ൽ 2020 ലു​​ണ്ടാ​​യ ക​​ലാ​​പ​​ത്തി​​ന്റെ ഗൂ​​ഢാ​​ലോ​​ച​​ന​​ക്കു​​റ്റം ആ​​രോ​​പി​​ച്ച് യു.​​എ.​​പി.​​എ ചു​​മ​​ത്തി ജ​​യി​​ലി​​ല​​ട​​ച്ച ഉ​​മ​​ർ ഖാ​​ലി​​ദി​​ന്‍റെ​​യും ശ​​ർ​​ജീ​​ൽ ഇ​​മാ​​മി​​ന്‍റെ​​യും ജാ​​മ്യാ​​പേ​​ക്ഷ​​ക​​ൾ തള്ളി ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി.

ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, ദിനേഷ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷകൾ തള്ളിയത്. സുപ്രീം കോടതി നേരത്തെ ജാമ്യം നിഷേധിച്ചപ്പോൾ നൽകിയിരുന്ന വ്യവസ്ഥകൾ ഹൈകോടതി ചൂണ്ടിക്കാട്ടി. സംരക്ഷിത സാക്ഷികളുടെ വിസ്താരം ആരംഭിക്കുന്നതിന് മുമ്പോ, ഒരു വർഷം കഴിഞ്ഞോ മാത്രമേ പുതിയ ജാമ്യാപേക്ഷ നൽകാൻ കഴിയൂ എന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. സുപ്രീം കോടതി നിശ്ചയിച്ച ഈ സമയപരിധിയിൽ മാറ്റം വരുത്താൻ ഹൈകോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

2019ലെ ​​പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നും ദേ​​ശീ​​യ പൗ​​ര​​ത്വ ര​​ജി​​സ്റ്റ​​റി​​നും എ​​തി​​രെ​​യു​​ള്ള പ്ര​​തി​​ഷേ​​ധ​​ത്തെ തു​​ട​​ർ​​ന്നാ​​ണ് അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​യ​​ത്. 53 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നും 700ലേ​​റെ പേ​​രു​​ടെ പ​​രി​​ക്കി​​നും ഇ​​ട​​യാ​​ക്കി​​യ ക​​ലാ​​പം ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​തി​​ൽ പ​​ങ്കു​​ണ്ടെ​​ന്ന് ആ​​രോ​​പി​​ച്ചാ​​ണ് ഖാ​​ലി​​ദി​​നും ഇ​​മാ​​മി​​നു​​മെ​​തി​​രെ യു.​​എ.​​പി.​​എ ചു​​മ​​ത്തി​​യ​​ത്. ഗൂ​​ഢാ​​ലോ​​ച​​ന കേ​​സി​​ൽ ആ​​ക്‌​​ടി​​വി​​സ്റ്റ് ഖാ​​ലി​​ദ് സൈ​​ഫി​​യും ആ​​പ് കൗ​​ൺ​​സി​​ല​​ർ താ​​ഹി​​ർ ഹു​​സൈ​​നും ഉ​​ൾ​​പ്പെ​​ടെ വേ​​റെ പ​​ല​​രും പ്ര​​തി​​ക​​ളാ​​ണ്. താ​​ഹി​​ർ ഹു​​സൈ​​ന്‍റെ ജാ​​മ്യാ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത് ന​​വം​​ബ​​റി​​ലേ​​ക്ക് മാ​​റ്റി.

യു.എ.പി.എ ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് ഉമർ ഖാലിദിനെയും ശർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്തത്. ഈ കേസിൽ 2020 സെപ്റ്റംബർ മുതൽ ഉമർ ഖാലിദ് തിഹാർ ജയിലിൽ കഴിയുകയാണ്. ഏകദേശം അഞ്ച് വർഷത്തിലേറെയായി ഉമർ ഖാലിദ് വിചാരണ തടവുകാരനായി തുടരുന്നു. ശർജീൽ ഇമാമും 2020 ജനുവരി മുതൽ ജയിലിലാണ്. ഇതിനിടെ നിരവധി തവണ ഇരുവരും ജാമ്യത്തിനായി കോടതികളെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ മാസം സുപ്രീം കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷമോ സംരക്ഷിത സാക്ഷികളുടെ വിസ്താരം തുടങ്ങുന്നതിന് മുമ്പോ വീണ്ടും വിചാരണ കോടതിയെയോ ഹൈകോടതിയെയോ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഹൈകോടതിയിൽ വീണ്ടും ഹരജി നൽകിയത്.

എന്നാൽ സുപ്രീം കോടതി നിശ്ചയിച്ച ഒരു വർഷത്തെ കാലാവധി ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അതിനാൽ ഇപ്പോൾ ജാമ്യാപേക്ഷ പരിഗണിക്കാനാകില്ലെന്നും ഹൈകോടതി അറിയിക്കുകയായിരുന്നു. ജാമ്യം നിഷേധിച്ചതോടെ ഇരുവർക്കും ഇനിയും ജയിലിൽ തുടരേണ്ടി വരും. ഒരു വർഷത്തെ കാലാവധി കഴിഞ്ഞാൽ മാത്രമേ ഇവർക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാൻ കഴിയൂള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - HC denies bail to Umar Khalid and Sharjeel Imam
Next Story