Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിയുടെ വിദേശയാത്രാ വിവരം പുറത്തുവിടാനാകില്ലെന്ന് ഹൈകോടതി

text_fields
bookmark_border
വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി
പ്രധാനമന്ത്രിയുടെ വിദേശയാത്രാ വിവരം പുറത്തുവിടാനാകില്ലെന്ന് ഹൈകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന വി​മാ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തു​ന്ന വി​ദേ​ശ​യാ​ത്ര​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് ഡ​ൽ​ഹി ഹൈ​കോ​ട​തി. വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​ത് ദേ​ശീ​യ സു​ര​ക്ഷ​ക്കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജീ​വ​നും ഭീ​ഷ​ണി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ഇ​തു​സം​ബ​ന്ധി​ച്ച കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്റെ (സി.​ഐ.​സി) ഉ​ത്ത​ര​വ് കോ​ട​തി റ​ദ്ദാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ യാ​ത്ര​ക​ൾ​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന നി​കു​തി​പ്പ​ണ​മാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ മാ​ത്രം സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ജ​സ്റ്റി​സ് അ​മി​ത് മ​ഹാ​ജ​ൻ വ്യ​ക്ത​മാ​ക്കി. വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ൽ പൊ​തു​താ​ൽ​പ​ര്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ അ​പേ​ക്ഷ​ക​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ ഒ​ഴി​വാ​ക്കി, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ യാ​ത്ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്പെ​ഷ​ൽ ഫോ​റി​ൻ റി​ട്ടേ​ൺ​സ് രേ​ഖ​ക​ൾ കൈ​മാ​റാ​ൻ സി.​ഐ.​സി ന​ൽ​കി​യ നി​ർ​ദേ​ശം തെ​റ്റാ​ണെ​ന്നും ഹൈ​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - High Court says information about Prime Minister's foreign travel cannot be released
Next Story