ഹിന്ദി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: പത്താം ക്ലാസ് ഹിന്ദി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് സി.ബി.എസ്.ഇ ചെയർപേഴ്സൺ അനിത കർവാൾ. ഹിന്ദി ചോദ്യപേപ്പർ ചോർന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലുടെ പ്രചാരണം നടന്നിരുന്നു. ഇത്തരം പ്രചാരണങ്ങൾ പൂർണമായും തെറ്റാണെന്ന് സി.ബി.എസ്.ഇ ചെയർപേഴ്സൺ വ്യക്തമാക്കി. ഹിന്ദിയുടെ പുന:പരീക്ഷ സി.ബി.എസ്.ഇ ഏപ്രിൽ രണ്ടിന് നടത്തുമെന്നും പ്രചാരണമുണ്ടായിരുന്നു.
സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക്, പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ മറ്റ് പരീക്ഷകളെ സംബന്ധിച്ചും സംശയവുമായി വിദ്യാർഥികൾ രംഗത്തെത്തിയത്. ഇതിെൻറ പശ്ചാത്തലത്തിൽ നിരവധി പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നുവെന്നും ഇൗ പരീക്ഷകൾ സി.ബി.എസ്.ഇ വീണ്ടും നടത്തുമെന്നും പ്രചാരണമുണ്ടായിരുന്നു. ഇതിലാണ് വ്യക്തതയുമായി സി.ബി.എസ്.ഇ ചെയർപേഴ്സൺ രംഗത്തെത്തിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.