ദർഗക്ക് സമീപം ദീപം തെളിയിക്കണമെന്ന്; മധുരയിൽ സംഘ്പരിവാർ-പൊലീസ് സംഘർഷം
text_fieldsചെന്നൈ: മധുര തിരുപ്പറകുൺറം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാർത്തിക ദീപം കൊളുത്തുന്നതിനെച്ചൊല്ലി സംഘ്പരിവാർ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത് സംഘർഷത്തിനിടയാക്കി. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
15ഓളം സംഘ്പരിവാർ പ്രവർത്തകരുടെ പേരിൽ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ട് ആറര മണിയോടെയാണ് സംഭവം. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
കുറെ വർഷങ്ങളായി ക്ഷേത്രത്തിലെ ഉച്ചി പിള്ളയാർ കോവിലിന് മുന്നിലുള്ള ദീപസ്തംഭത്തിലാണ് കാർത്തിക ദീപം തെളിയിച്ചുവരുന്നത്. എന്നാൽ, തിരുപ്പറകുൺറം കുന്നിന്റെ മുകളിലുള്ള സിക്കന്ദർ ബാദുഷ ദർഗക്കടുത്തുള്ള സ്തംഭത്തിൽ ദീപം തെളിയിക്കണമെന്നാണ് സംഘ്പരിവാർ കക്ഷികൾ ആവശ്യപ്പെടുന്നത്.
2014ൽ നിലവിലുള്ള തൽസ്ഥിതി തുടരണമെന്ന് ചെന്നൈ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

