Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷ; പാക് മന്ത്രി

text_fields
bookmark_border
ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷ; പാക് മന്ത്രി
cancel

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പാകിസ്താന്‍റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസദ്ദിഖ് മസൂദ് മാലിക്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെക്കുറിച്ച് സംസാരിച്ച മാലിക്, വ്യത്യസ്ത രാജ്യങ്ങൾ തമ്മിലുള്ള സംവാദമാണ് യഥാർഥ സംഭാഷണമെന്നും മേഖലയിലെ രാജ്യങ്ങൾ ചരിത്രപരമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു.

ഇന്ത്യ, പാകിസ്താൻ, റഷ്യ, ചൈന, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവക്ക് പുരാവസ്തു തെളിവുകളിലൂടെ തിരിച്ചറിയാനാകുന്ന പൊതുവായ ചരിത്ര പാരമ്പര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 മേയിൽ ഇന്ത്യ-പാകിസ്താൻ സൈനിക ഏറ്റുമുട്ടലിനുശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് ഫെഡറൽ മന്ത്രിയാണ് മാലിക്.

ന്യൂഡൽഹിയിൽ ആരംഭിച്ച ഷാങ്ഹായ് സഹകരണ വേദി (എസ്.സി.ഒ) സിവിലൈസേഷനൽ ഡയലോഗ് ഫോറത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 മുതൽ 22 വരെ നടക്കുന്ന ഡയലോഗ് ഫോറത്തിൽ പാക് പ്രതിനിധി സംഘവുമായാണ് മാലിക് ഇന്ത്യയിലെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hopeful ties with India will improve: Pak minister
Next Story