മനുഷ്യാവകാശ കമീഷനും മാറുന്നു
text_fieldsന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമീഷനും രൂപമാറ്റം വരുന്നു. സുപ്രീംകോടതിയിൽനിന്ന ് വിരമിച്ച ചീഫ് ജസ്റ്റിസ് കമീഷൻ ചെയർമാനാകണമെന്ന വ്യവസ്ഥ മാറ്റി ലോക്സഭയി ൽ ബിൽ. ഇനി സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയെയും ഇൗ സ്ഥാനത്തേക്ക് പരിഗണിക്കാം. സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷസ്ഥാനത്തേക്ക് റിട്ട. ഹൈകോടതി ചീഫ് ജസ്റ്റിസ് വേണമെന്നില്ല. ഹൈകോടതിയിൽനിന്ന് വിരമിച്ച ജഡ്ജിക്കും കമീഷൻ ചെയർമാനാകാം.
സർക്കാറിന് വേണ്ടപ്പെട്ടവരെന്ന് തോന്നുന്നവരെ നിയമിക്കാനുള്ള ഉപായമാണ് നിയമഭേദഗതി ബില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, വിരമിക്കുന്ന എല്ലാ ചീഫ് ജസ്റ്റിസുമാരും കമീഷൻ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ തയാറായെന്നു വരില്ല, അതുമൂലം കസേര ഒഴിഞ്ഞുകിടക്കുകയും കമീഷെൻറ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ട്, അതൊഴിവാക്കാനാണ് ഭേദഗതിയെന്ന് സർക്കാർ വിശദീകരിച്ചു.
2006നുശേഷമാണ് മനുഷ്യാവകാശ സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നത്. റിസർവ് ബാങ്ക് മുതൽ സി.ബി.െഎ വരെ ഒാരോ സ്ഥാപനങ്ങളുടെയും സ്വാതന്ത്ര്യവും സ്വയംഭരണ സ്വഭാവവും തകർക്കുന്ന സർക്കാർ, മനുഷ്യാവകാശ കമീഷനിലും അതുതന്നെയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.