ഐ.ഐ.എസ്.സിയിലെ സ്ഫോടനം: രണ്ടു പ്രഫസർമാർക്കെതിരെ കേസ്
text_fieldsബംഗളൂരു: ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എയ്റോസ്പേസ് എൻജിനീയറി ങ് വിഭാഗത്തിെൻറ ഹൈപർസോണിക്-ഷോക്ക് വേവ് ലാബിലുണ്ടായ സ്ഫോടനത്തിൽ യുവ ഗവേഷകൻ മ രിച്ച സംഭവത്തിൽ രണ്ടു പ്രഫസർമാർക്കെതിരെ പൊലീസ് കേസെടുത്തു. ലാബിെൻറ ചുമതലയുണ്ട ായിരുന്ന പ്രഫ. ജി. ജഗദീഷ്, കെ.പി.ജെ. റെഡ്ഡി എന്നിവർക്കെതിരെയാണ് സദാശിവനഗർ പൊലീസ് കേസെടുത്തത്.
ലാബിലെ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഇവർക്കാണെന്ന് ചൂണ്ടിക്കാണിച്ച് ഐ.ഐ.എസ്.സിയിലെ സുരക്ഷ വിഭാഗം മേധാവി ചന്ദ്രശേഖർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സുരക്ഷ ഒരുക്കുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി മരണപ്പെട്ട ഗവേഷകൻ മനോജ് കുമാറിെൻറ ബന്ധുക്കൾ ആരോപിച്ചിരുന്നു. സിലിണ്ടറിൽനിന്നും വാതകം പുറത്തേക്കുവന്നതാണ് അപകടകാരണമെന്ന് സ്ഥാപനത്തിലെ പ്രഫസർമാർ അഭിപ്രായപ്പെട്ടു. സിലിണ്ടർ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡം ലംഘിക്കപ്പെട്ടതായി പൊലീസും വ്യക്തമാക്കി. ഐ.പി.സി 304എ, 338 (അശ്രദ്ധമൂലം മറ്റൊരാളുടെ മരണത്തിന് കാരണമാകുക, മറ്റുള്ളവരുടെ ജീവൻ അപടകത്തിലാക്കുക) വകുപ്പുകൾ പ്രകാരമാണ് പ്രഫസർമാർക്കെതിരെ കേസ്. സംഭവത്തിൽ പരിക്കേറ്റ ഗവേഷകരായ കാർത്തി ഷേണോയ്, നരേഷ് കുമാർ, അതുല്യ ഉദയകുമാർ എന്നിവർ എം.എസ്. രാമയ്യ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൂടുതൽ ഗുരുതരാവസ്ഥയിലുള്ള നരേഷ് കുമാറിനും കാർത്തിക് ഷേണോയ്ക്കും വെൻറിലേറ്റർ സേവനം നൽകുന്നുണ്ട്. മൂവരുടെയും ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിലെ ഡയറക്ടർമാരുടെ നിയന്ത്രണത്തിലുള്ള സൂപ്പർവേവ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ട് അപ് കമ്പനിക്കുവേണ്ടിയായിരുന്നു നാലുപേരും ഗവേഷണം നടത്തിയിരുന്നത്. പരീക്ഷണം നടത്തുന്നതിനിടെ ഹൈഡ്രജൻ സിലിണ്ടർ പൊട്ടിത്തെസറിച്ചാണ് അപകടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.