കാന്റീനിൽ ചില സീറ്റുകൾ വെജിറ്റേറിയൻകാർക്ക് മാത്രമെന്ന് പോസ്റ്റർ; ബോംബെ ഐ.ഐ.ടിയിൽ വിവാദം
text_fieldslmage tweeted by @AppscllTb
This text was recognized by the built-in Ocrad engine. A better transcription may be attained by right clicking on the selection and changing the OCR engine to "Tesseract" (under the "Language" menu). This message can be removed in the future by unchecking "OCR Disclaimer" (under the Options menu). More info: http://projectnaptha.com/ocrad
മുംബൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാന്റീനിൽ ചില സീറ്റുകളിൽ വെജിറ്റേറിയൻകാർ അല്ലാത്തവർ ഇരിക്കരുതെന്ന പോസ്റ്ററിനെതിരെ വിദ്യാർഥികൾ. 12ാം നമ്പർ ഹോസ്റ്റലിന്റെ കാന്റീനിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.
ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ പോസ്റ്ററുകളെ കുറിച്ച് അറിയില്ലെന്ന് അധികൃതർ അറിയിച്ചു. വിവിധ തരം ഭക്ഷണം കഴിക്കാൻ പ്രത്യേക സീറ്റുകൾ നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. വിദ്യാർഥി കൂട്ടായ്മയായ അംബേദ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ (എ.പി.പി.എസ്.സി) സംഭവത്തെ അപലപിച്ചു.
പോസ്റ്ററുകൾ കീറിക്കളയുകയും ചെയ്തു. ഹോസ്റ്റൽ ജനറൽ സെക്രട്ടറിയോട് ഇതേക്കുറിച്ച് അന്വേഷിച്ചതിൽ, മെസിൽ ജൈന മതക്കാർക്കായി വെജിറ്റേറിയൻ ഭക്ഷണ വിതരണത്തിന് പ്രത്യേക കൗണ്ടറുണ്ട് എന്നാണ് അറിഞ്ഞത്. എന്നാൽ ജൈനർക്ക് മാത്രം ഇരുന്നു കഴിക്കാനായി പ്രത്യേക സ്ഥലമൊന്നും അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചതായും എ.പി.പി.എസ്.സി ഭാരവാഹികൾ പറഞ്ഞു. ആർക്കും എവിടെയിരുന്നും ഭക്ഷണം കഴിക്കാം. ചില വ്യക്തികൾ ‘ജൈനർക്ക് മാത്രമുള്ള ഇരിപ്പിടം ’ എന്നരീതിൽ തീരുമാനിക്കുകയായിരുന്നു. ആഹാരത്തിന്റെ പേരിൽ വിദ്യാർഥികളെ മെസ് ഏരിയയിൽ നിന്ന് വിലക്കാൻ ആർക്കും അവകാശമില്ലെന്നും സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും സെക്രട്ടറി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.