വ്യാജ വീഡിയോയുടെ ‘യോർക്കറി’ൽ ‘ക്ലീൻ ബൗൾഡാ’യി ഇമ്രാൻ ഖാനും
text_fieldsഇസ്ലാമാബാദ്: ‘ഉത്തര്‍പ്രദേശിലെ മുസ്ലിമുകളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നു’ എന്ന തലക്കെട്ടില്‍ ട്വിറ ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിവാദത്തിലായി.
ബംഗ്ലാദേശിൽ നിന്നുള്ള ഏഴ് വർഷം പഴക്കമുള്ള വീഡിയോകളാണ് ഇമ്രാൻ പങ്കുവെച്ചതെന്ന വിമർശനം ഉയർന്നതോടെ ഇവ ട്വിറ്ററിൽ നിന്ന് ഇമ്രാൻ നീക്കം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് പാകിസ്താനിലെ നങ്കന സാഹിബ് ഗുരുദ്വാര വളഞ്ഞ് ജനക്കൂട്ടം കല്ലേറ് നടത്തിയ സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചതിന് പിന്നാലെ വൈകീട്ട് 7.45ഓടെയാണ് ‘യു.പി പൊലീസ് മുസ്ലിമുകളെ വംശഹത്യ നടത്തുന്നു’ എന്ന തലക്കെട്ടോടെ വീഡിയോകൾ ഇമ്രാൻ ട്വിറ്ററിലിട്ടത്.
ബംഗ്ലാദേശില്‍നിന്നുള്ള മൂന്ന് പഴയ വീഡിയോകളാണ് ഇന്ത്യയിലേതെന്ന പേരില്‍ ഇമ്രാന്‍ പങ്കുവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് 8.30ഓടെ ഇമ്രാന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുകയാണെന്ന പരാമർശവുമായി യു.പി പൊലീസും രംഗത്തെത്തി. 2013 മേയ് ആറിന് ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇമ്രാൻ പ്രചരിപ്പിച്ചതെന്ന് അവർ തെളിവു സഹിതം വിശദമാക്കി. ഇമ്രാൻ പ്രചരിപ്പിച്ച വീഡിയോയിലെ പൊലീസുകാരുടെ യൂനിേഫാമിൽ ആർ.എ.ബി എന്ന് എഴുതിയിട്ടുണ്ട്. ബംഗ്ലാദേശ് പോലീസിൻെറ വിഭാഗമായ ആര്‍.എ.ബി (റാപ്പിഡ് ആക്ഷന്‍ ബെറ്റാലിയന്‍) ആണ് വീഡിയോയിലുള്ളതെന്നാണ് വാർത്താ ഏജൻസികളുടെ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.