ഇഞ്ചംപാക്കം പള്ളി കൂദാശക്കൊരുങ്ങി
text_fieldsചെന്നൈ: പുതുക്കി നിൽമിച്ച ഇഞ്ചംപാക്കം സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശാകർമം മാർച്ച് 17, 18 (വെള്ളി, ശനി) തീയതികളിൽ നടക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവ ചടങ്ങുകള്ക്ക് മുഖ്യകാർമികത്വം വഹിക്കും. കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ്, മദ്രാസ് ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ് എന്നിവർ സഹകാർകരായിരിക്കും.
പരിശുദ്ധ കാതോലിക്കാ ബാവയെയും മെത്രാപ്പോലീത്തമാരെയും 17 ന് വൈകിട്ട് അഞ്ചു മണിക്ക് പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും. ആറു മണിക്ക് സന്ധ്യാനമസ്കാരത്തോടെ കൂദാശയുടെ ആദ്യഘട്ടത്തിന് തുടക്കമാകും. വൈകിട്ട് ഒമ്പത്തു മണിക്ക് സ്നേഹവിരുന്ന്. 18ന് 6:30ന് പ്രഭാത നമസ്കാരവും കൂദാശയുടെ രണ്ടാംഘട്ടവും, 9:30ന് വിശുദ്ധ കുർബാന, 11ന് സമ്മേളനവും പള്ളിനിർമാണ ജോലികൾ ചെയ്തവരെ ആദരിക്കലും, 12ന് ഉച്ചഭക്ഷണം.
ബ്രോഡ് വേ സെന്‍റ് തോമസ് കത്തീഡ്രലിനു കീഴില് ധ്യാനകേന്ദ്രമായി തുടങ്ങിയ ഇഞ്ചംപാക്കം സെന്‍റ് മേരീസ് ചാപ്പൽ 2011 സെപ്റ്റംബറിലാണ് സ്വതന്ത്ര ഇടവകയായി ഉയര്ത്തപ്പെട്ടത്. അഡയാർ, ഇസിആർ, ഒഎംആർ, മേഖലകളിൽ ജീവിക്കുന്ന മലങ്കര ഓര്ത്തഡോക്സ് സഭാ വിശ്വാസികളായ നൂറ്റി ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ അംഗങ്ങളായുള്ളതാണ് ഇടവക. ബ്രോഡ് വേ സെന്‍റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായിരുന്ന കുന്നംകുളം പ്ലാക്കന് പി.എം. ജേക്കബ് സഭക്ക് സംഭാവനയായി നൽകിയ ഒരു ഏക്കറോളം സ്ഥലത്താണ് ദേവാലയം സ്ഥിതിചെയ്യുന്നത്.
വികാരി ജോർജ് വർഗീസ് കോർപ്പിസ്കോപ്പ, ട്രസ്റ്റി എൽസൺ മാത്യു, സെക്രട്ടറി പി.എസ്. ദാനിയേൽ, കൺവീനർ ഡോ. എബി സാം, ഫിനാൻസ് കമ്മിറ്റി കൺവീനർ ഡോ. മാത്യു ജോ എന്നിവരോടൊപ്പം പള്ളി മാനേജിങ് കമ്മിറ്റിയും ബിൽഡിങ് കമ്മിറ്റിയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.