ഉടമയെ തിരിച്ചറിഞ്ഞില്ലെങ്കിലും ആദായനികുതി വകുപ്പിന് വസ്തു കണ്ടുകെട്ടാം
text_fieldsന്യൂഡൽഹി: യഥാർഥ ഉടമയാരെന്ന് വ്യക്തമായില്ലെങ്കിലും ആദായനികുതി വകുപ്പിന് വസ്തു കണ്ടുകെട്ടാനാകുമെന്ന് ബിനാമി സ്വത്ത് കൈമാറ്റം തടയാനുള്ള നിയമത്തിനു കീഴിൽ രൂപവത്കരിച്ച അർധ ജുഡീഷ്യൽ അതോറിറ്റിയുടെ ഉത്തരവ്.
ഇങ്ങനെ കണ്ടുകെട്ടാൻ നിയമത്തിൽ കൃത്യമായ വ്യവസ്ഥയുണ്ടെന്നും അതോറിറ്റി പറയുന്നു. 2023ൽ ആദായനികുതി വകുപ്പിന്റെ ലഖ്നോ ഘടകം പുറപ്പെടുവിച്ച വസ്തു കണ്ടുകെട്ടൽ നടപടി ശരിവെച്ചാണ് അതോറിറ്റി ഉത്തരവ്.
ലഖ്നോവിലെ മൂന്ന് നിർമാണ ഗ്രൂപ്പുകൾ കണക്കിൽപെടാത്ത പണം ഉപയോഗിച്ച് വൻതോതിൽ ഭൂമി വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനെ തുടർന്ന് വെളിപ്പെട്ട ബിനാമി ഇടപാട് കേസാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.